Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അബുദാബി ബിഗ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി കോഴിക്കോട് സ്വദേശി; വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഒരു വർഷമായി കബളിപ്പിച്ചത് പ്രവാസികൾ ഉൾപ്പെടെ ആയിരങ്ങളെ; ഹമീദ് സോളാറിനും മകനുമെതിരെ പരാതികളുമായി നിരവധി പേർ

by Brave India Desk
Feb 21, 2023, 06:27 pm IST
in Kerala, Gulf
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്; കോടികൾ സമ്മാന തുകയുളള അബുദാബി ബിഗ് ടിക്കറ്റ് ഉൾപ്പെടെയുളള നറുക്കെടുപ്പുകളുടെ പേരിൽ പ്രവാസികൾ ഉൾപ്പെടെയുളളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. കോഴിക്കോട് വടകര സ്വദേശി ഹമീദ്, മകൻ മുഹമ്മദ് ജാസ്മിൻ എന്നിവർക്കെതിരെയാണ് പരാതികൾ പുറത്തുവരുന്നത്. പണം ഷെയർ ഇട്ട് ടിക്കറ്റ് എടുക്കാനുളള വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലുളളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.

അബുദബി ബിഗ് ടിക്കറ്റ്, മഹ്‌സൂസ്, ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് തുടങ്ങിയവയുടെ പേരിലാണ് പണം പിരിച്ചുവന്നത്. ഉയർന്ന തുകയായതുകൊണ്ടു തന്നെ ഒരാൾക്ക് ഒറ്റയ്ക്ക് ഈ ടിക്കറ്റ് വാങ്ങാനാകില്ല. പലർ ചേർന്ന് പണം പങ്കിട്ടാണ് പലപ്പോഴും ടിക്കറ്റുകൾ എടുക്കുന്നത്. ഇതാണ് തട്ടിപ്പുകാർ മുതലാക്കിയത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഓൺലൈനിലൂടെ പർച്ചേസ് ചെയ്യുന്ന ടിക്കറ്റുകളുടെ നമ്പർ ഗ്രൂപ്പുകളിൽ ഇട്ടാണ് ഇവർ വിശ്വാസ്യത പിടിച്ചുപറ്റിയത്. നറുക്കെടുപ്പ് ദിവസം മാത്രമായിരുന്നു ടിക്കറ്റിന്റെ പിഡിഎഫ് രൂപം ഗ്രൂപ്പിൽ ഇട്ടിരുന്നത്. എന്നാൽ പഴയ ടിക്കറ്റുകളിലെ വിശദാംശങ്ങൾ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ പിഡിഎഫ് രൂപമായിരുന്നു ഇവർ പോസ്റ്റ് ചെയ്തിരുന്നത്.

500 രൂപ വീതം 42 പേരിൽ നിന്ന് ശേഖരിച്ച് 21,000 രൂപയ്ക്ക്് ടിക്കറ്റ് വാങ്ങുന്നുവെന്ന് ആയിരുന്നു ഇവർ പറഞ്ഞിരുന്നത്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്നെ എ,ബി,സി എന്നിങ്ങനെ 42 പേരുളള പല ഗ്രൂപ്പുകളായി തിരിച്ചാണ് ഇതിനായി പണം പിരിക്കുന്നത്. സമ്മാനം ലഭിക്കുന്ന ഗ്രൂപ്പിന് 80 ശതമാനവും മറ്റ് ഗ്രൂപ്പുകളിലെ ഷെയർ എടുത്ത എല്ലാവർക്കും 20 ശതമാനവും തുല്യമായി നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഒരു വർഷത്തിലധികമായി ഹമീദും മകനും ചേർന്ന് ഇങ്ങനെ ആയിരങ്ങളെ കബളിപ്പിച്ചുവരികയായിരുന്നു.

അടുത്തിടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പിഡിഎഫ് ടിക്കറ്റിൽ വ്യത്യാസം കണ്ടതോടെയാണ് കളളം പിടിക്കപ്പെട്ടത്. ടിക്കറ്റ് വാങ്ങുന്ന തീയതിക്ക് സമാനമായിട്ടാണ് ടിക്കറ്റിലെ ഓർഡർ ഐഡിയും രേഖപ്പെടുത്തുക. എന്നാൽ ഇവർ പോസ്റ്റ് ചെയ്ത ടിക്കറ്റിൽ ഇത് മാറിപ്പോയിരുന്നു. ഇത് ഒരാൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ടിക്കറ്റിന്റെ നമ്പർ ആദ്യം തന്നെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതിനാൽ നറുക്കെടുപ്പ് ദിവസം അത് മാത്രമാണ് ആളുകൾ ശ്രദ്ധിച്ചിരുന്നത്. പിഡിഎഫ് വരുമ്പോൾ അധികമാരും നോക്കാറില്ലായിരുന്നു. ഈ പഴുതും ഇവർ മുതലെടുത്തു.

വടകര പാളയാട് നടയിലെ വിലാസമാണ് ഇവർ ടിക്കറ്റിൽ നൽകിയിരിക്കുന്നത്. പാസ്‌പോർട്ട് നമ്പരും ഫോൺ നമ്പരും ഇ മെയിൽ ഐഡിയും രേഖപ്പെടുത്തിയിട്ടുമുണ്ട്. തട്ടിപ്പിന് ഇരയായവർ നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഹമീദ് മൈസൂരുവിലാണെന്നും സോളാർ എന്ന പേരിൽ ഹോട്ടൽ നടത്തുകയാണെന്നുമാണ് ലഭിച്ച വിവരം.

പല പ്രവാസി ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയും തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടിക്കപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കുകയും തിരക്കായതിനാൽ മറ്റൊരാൾ മുഖാന്തിരം എടുത്ത ടിക്കറ്റിൽ അബദ്ധം പറ്റിയതാണെന്നുമുളള വിശദീകരണവും നൽകി. എന്നാൽ പിന്നീട് അടുത്ത മാസത്തെ ടിക്കറ്റിനായി പണം പിരിക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ ഇത് ചോദ്യം ചെയ്യുകയായിരുന്നു.

പല മാസവും അബുദബി ബിഗ് ടിക്കറ്റിന്റെ സമ്മാന തുക വ്യത്യാസപ്പെട്ടിരിക്കും. ചില മാസങ്ങളിൽ 40 കോടി വരെയാണ് സമ്മാന തുക. രണ്ട് കോടി വരെയുൾപ്പെടെയുളള സമ്മാന തുകകളുമായി ആഴ്ചകളിലും നറുക്കെടുപ്പ് ഉണ്ട്.

Tags: കോഴിക്കോട്keralaFinancial ScamBig Ticket ScamAbu Dhabi Big Ticketഅബുദാബി ബിഗ് ടിക്കറ്റ്തട്ടിപ്പ്വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ
Share14
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies