തിരുവനന്തപുരം: മലയാളം ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെ അന്വേഷണത്തിനും നിയമനടപടിക്കും ഒരുങ്ങി ബാലാവകാശ കമ്മീഷൻ. ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു ജോൺ, പാനലിസ്റ്റും മാദ്ധ്യമപ്രവർത്തകനുമായ റോയ് മാത്യു എന്നിവർക്കെതിരെയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.
പരാതിക്കാരിയുടെ പ്രായപൂർത്തിയാകാത്ത കുട്ടി പങ്കെടുത്ത വീഡിയോ ചർച്ചയിൽ കാണിക്കുകയും അതിൽ കുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തുകയും ചെയ്തതായി കമ്മീഷൻ വിലയിരുത്തി. വിനു വി ജോൺ പിറ്റേ ദിവസം മാപ്പു പറഞ്ഞെങ്കിലും പോസ്‌കോ നിയമത്തിലെ കുറ്റകൃത്യങ്ങൾ മാപ്പപേക്ഷയിൽ തീർക്കാൻ സാദ്ധ്യമല്ലന്ന് കമ്മീഷൻ വിലയിരുത്തി. സംഭവത്തിൽ പോലീസ് കേസെടുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ വിലയിരുത്തി.
പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിലായ വ്യക്തിയുടെ നേതൃത്വത്തിൽ ബോൾടാടി പാലസിൽ സംഘടിപ്പിച്ച പരിപാടിയിൽ പരാതിക്കാരിയായ യുവതിയുടെ ഭർത്താവിനെ ആദരിച്ചിരുന്നുഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് മോശം പരാമർശങ്ങൾ പരാതിക്കാരുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ അന്നത്തെ ചർച്ചയിലെ പാനലിസ്റ്റായിരുന്ന റോയ് മാത്യു നടത്തിയത്.
കുട്ടിയുടെ പിതൃത്വം ചോദ്യം പോലും ചെയ്തുവെന്നും ലോകം മുഴുവനുമുളള പ്രേക്ഷകർക്ക് മുമ്പിൽ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചുവെന്നും പരാതിക്കാരി കുറ്റപ്പെടുത്തുന്നു. കുട്ടിയുടെ പിതൃത്വം സംശയകരമായി തോന്നുന്നു എന്ന പ്രസ്താവനയെ വാർത്ത അവതാരകൻ പിന്തുണയ്ക്കുക കൂടി ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി.
Discussion about this post