ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കേസ് എടുത്ത് ഡൽഹി പോലീസ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. ഈ മാസം 19 നായിരുന്നു ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്.
ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് കേസ് എടുത്തത്. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് പുറമേ പൊതുമുതൽ നശിപ്പിച്ചതിനും കേസ് എടുത്തിട്ടുണ്ട്.
യാതൊരു പ്രകോപനവും കൂടാതെയാണ് ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്. ഖാലിസ്ഥാൻ പതാകയും മുദ്രാവാക്യങ്ങളുമായി ഹൈക്കമ്മീഷന് മുൻപിൽ എത്തിയ ഇവർ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ നിരവധി പേരെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കമ്മീഷന് ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post