പാചകം ചെയ്യുന്നതിനായി വിവിധ തരം പാത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭിക്കും പലതരം ലോഹക്കൂട്ടുകളിലുള്ളവയും നോണ്‍സ്റ്റിക്കുമുള്‍പ്പെടെ എന്നാല്‍ ഭംഗിയും വൃത്തിയും മാത്രം നോക്കിയാല്‍ മതിയോ ഇതിലുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുകയാണെങ്കിലോ. കാരണം മിക്ക ലോഹ പാത്രങ്ങളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലേക്ക് വിഷവസ്തുക്കള്‍ എത്താന്‍ കാരണമാകുന്നു. അതിനാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ സുരക്ഷിതമാണോയെന്ന് അറിയേണ്ടതുണ്ട്. ഈ അടുത്തിടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും (എന്‍ഐഎന്‍) ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളെപ്പറ്റി ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവ അറിയാം
ഇവരുടെ കണ്ടെത്തല്‍ പ്രകാരം കളിമണ്‍ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം കളിമണ്‍ പാത്രങ്ങളില്‍ വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് പാചകം ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഭക്ഷണത്തിന്റെ പോഷണം നിലനിര്‍ത്താനും ഈ പാത്രങ്ങള്‍ സഹായിക്കുന്നു.
ലോഹ പാത്രങ്ങള്‍
വ്യത്യസ്ത ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വ്യത്യസ്ത തരം പാത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അലുമിനിയം, ഇരുമ്പ്, താമ്രം, ചെമ്പ് തുടങ്ങിയ ചില പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ വലിയ കുഴപ്പങ്ങളൊന്നും ഇല്ലന്നാണ് പഠനം പറയുന്നത്.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും പാചകത്തിന് സുരക്ഷിതമാണ്. വളരെക്കാലം ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ ലോകമെമ്പാടുമുള്ള അടുക്കളകളില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ അധികമായി കണ്ടുവരുന്നു. അസിഡിറ്റി, ആല്‍ക്കലൈന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കലര്‍ത്തുകയോ എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല.
നോണ്‍സ്റ്റിക് പാനുകള്‍
പോളിടെട്രാഫ്ലൂറോഎത്തിലീന്‍ എന്ന പദാര്‍ത്ഥം കൊണ്ട് കോട്ട് ചെയ്തിരിക്കുന്ന പാത്രങ്ങളാണ് നോണ്‍സ്റ്റിക് ഉയര്‍ന്ന താപനിലയില്‍ ചൂടാകുമ്പോള്‍ ഈ പാത്രത്തില്‍ നിന്ന് വിഷ വസ്തുക്കള്‍ പുറത്തു വരുകയും ഇത് ആരോഗ്യത്തെ വലിയ രീതിയില്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഒഴിഞ്ഞ നോണ്‍ഡിറ്റിക് പാത്രങ്ങള്‍ അധിക നേരം ചൂടാകുമ്പോള്‍ വിഷ പുക ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല നൊസ്റ്റിക് പാത്രങ്ങള്‍ പോറലുകള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പോറലുകള്‍ സംഭവിക്കുമ്പോള്‍ പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് ചെറിയ കണങ്ങള്‍ പുറത്തുവിടുന്നു. ഇത് വലിയ ആരോഗ്യപ്രശ്നത്തിന് കാരണമാകും
Discussion about this post