ന്യൂഡൽഹി : വിദേശകാര്യമന്ത്രിക്ക് ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവില്ലെന്നും കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതിന് മറുപടിയുമായി എസ് ജയ്‌ശങ്കർ. പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയ്‌ശങ്കർ രാഹുലിന്റെ ആരോപണത്തിന് മറുപടി പറഞ്ഞത്. വിദേശകാര്യത്തിൽ ജയ്‌ശങ്കറിന് അറിവ് കുറവാണെന്നായിരുന്നു രാഹുലിന്റെ പരാമർശം.
ചൈനയിൽ ഏറ്റവും കൂടുതൽ കാലം അംബാസറായിരുന്ന ആളാണ് താൻ. ചൈനയുമായുള്ള ഇന്ത്യൻ അതിർത്തി തർക്കങ്ങളിൽ പല തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. എങ്കിലും അത് വലിയ അറിവാണെന്ന് അവകാശപ്പെടുന്നില്ല. രാഹുൽ ഗാന്ധിക്ക് കൂടുതൽ അറിവുണ്ടെങ്കിൽ അത് അദ്ദേഹം പങ്കുവെച്ചാൽ അത് കേൾക്കാനും മനസ്സിലാക്കാനും തയ്യാറാണെന്നുമാണ് ജയ്‌ശങ്കർ പറഞ്ഞത്. ജയ്‌ശങ്കറിന്റെ മറുപടി കേട്ട് അവതാരക ചിരിക്കുന്നതും വീഡിയോയിലുണ്ട്.
#WATCH | “If he has superior knowledge, wisdom, I am always willing to listen,” says EAM Dr S Jaishankar to ANI on Rahul Gandhi’s statement that EAM doesn’t know much about foreign policy matters & needs to learn more pic.twitter.com/4lHpXQMTON
— ANI (@ANI) February 21, 2023
ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു രാഹുൽ ഗാന്ധി എസ് ജയ്‌ശങ്കറിനെ വിമർശിച്ചത്. ജയ്‌ശങ്കറിന് വിദേശകാര്യവുമായി ബന്ധപ്പെട്ട് അറിവ് പോരായെന്നും കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നുമായിരുന്നു രാഹുൽ പ്രസ്താവന നടത്തിയത്. അതിർത്തിയിലേക്ക് സൈന്യത്തെ വിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വയനാട് എം.പി ആയ രാഹുൽ അല്ലെന്നും ജയ്‌ശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയുമായുള്ള സംഘർഷത്തിൽ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന രാഹുലിന്റെ ആരോപണത്തിനായിരുന്നു ജയ്‌ശങ്കറിന്റെ മറുപടി.
Discussion about this post