സ്വാതന്ത്ര്യദിന സന്ദേശം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. വികസിത ഇന്ത്യയ്ക്കായുള്ള അടിത്തറ സര്‍ക്കാര്‍ പാകിക്കഴിഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന വഴി 80 കോടി കര്‍ഷകര്‍ക്ക് സഹായം നല്‍കി. സ്വാതന്ത്ര്യ പോരാട്ടം ഓര്‍മിപ്പിച്ച രാഷ്ട്രപതി, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള ദിവസമാണെന്നും ഓര്‍മിപ്പിച്ചു. രാജ്യത്തിന്‌റെ വിഭജനസമയത്ത് ഒട്ടേറെ പേര്‍ പ്രയാസം അനുഭവിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു
ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് അവകാശപ്പെട്ട രാഷ്ട്രപതി കോവിഡ് 19 പോലെയുള്ള മഹാമാരികളെ നമ്മള്‍ അതിജീവിച്ചവരാണെന്നും വ്യക്തമാക്കി. സ്ത്രീപുരുഷ സമത്വത്തിലേക്ക് ഇന്ത്യ വളരുകയാണെന്ന് പറഞ്ഞ ദ്രൗപതി മുര്‍മു സ്ത്രീ ശാക്തീകരണത്തേയും പ്രകീര്‍ത്തിച്ചു.
‘കാര്‍ഷിക രംഗത്തും ഇന്ത്യ വളരുകയാണ്. ഇന്ത്യയുടെ വികസനത്തില്‍ കര്‍ഷകര്‍ നിര്‍ണായക സ്ഥാനം വഹിച്ചു’- രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതായി പറഞ്ഞ അവര്‍ വികസിത ഭാരതത്തിലൂടെ രാജ്യത്തെ യുവാക്കള്‍ സ്വയം പര്യാപ്തതയിലെത്തിയതായും വ്യക്തമാക്കി
Discussion about this post