അഗ്‌നിപര്‍വ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ജീവന്‍ രക്ഷിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ വൈറലാകുകയാണ്്. ഇന്തോനേഷ്യയിലെ മൗണ്ട് ഡ്യൂക്കോണോ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ആളുകള്‍ പിന്നിലേക്ക് ഓടി പോകുന്നതും അപകടകരമായ ചരിവിലൂടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങാന്‍ ശ്രമിക്കുന്നതും ഉള്‍പ്പെടെയുള്ള ഭയാനക ദൃശ്യങ്ങളാണ് എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറത്തുവന്നത്.
ചാരനിറത്തിലുള്ള കൂറ്റന്‍ പുകപടലം ആകാശത്തേക്ക് ഉയരുന്നത് കണ്ട് പരിഭ്രാന്തരായി മലകയറുന്ന ആളുകള്‍ ഓടുന്നത് വീഡിയോയില്‍ കാണാം. ഈ മാസം ആദ്യമാണ് ഈ അഗ്‌നിപര്‍വ്വത സ്ഫോടനം നടന്നത്. ഇതിന്റെ ദൃശ്യം ഒരു ഡ്രോണ്‍ രേഖപ്പെടുത്തുകയായിരുന്നു. പുകപടലം തങ്ങള്‍ക്ക് നേരെ നീങ്ങുന്നത് കണ്ട് വിനോദസഞ്ചാരികളുടെ സംഘം ഭയന്ന് ഡ്യൂക്കോണോ പര്‍വതത്തിലെ പാറപ്രദേശത്തിലൂടെ പിന്നിലേക്ക് ഓടാന്‍ തുടങ്ങി.
ഈ സംഭവത്തില്‍ വിനോദസഞ്ചാരികളെല്ലാം കഷ്ടിച്ച് രക്ഷപ്പെട്ടതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത ഏജന്‍സിയുടെ മുന്നറിയിപ്പ് അവഗണിച്ച്, പ്രവേശന നിരോധനം ഉണ്ടായിരുന്നിട്ടും വിനോദസഞ്ചാരികള്‍ ഹല്‍മഹേരയിലെ അപകടകരമായ പ്രദേശത്തേക്ക് പ്രവേശിച്ചു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതിക്കും അപൂര്‍വ ജനസംഖ്യയ്ക്കും പേരുകേട്ട ഒരു വിദൂര ദ്വീപാണ് ഹല്‍മഹേര.
1930-കള്‍ മുതല്‍ വര്‍ദ്ധിച്ചുവരുന്ന അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് സ്ഥിരമായി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലുള്ള മൗണ്ട് ഡ്യൂക്കോണോ അഗ്‌നിപര്‍വ്വതത്തില്‍ കയറുന്നതിനെതിരെ ഏജന്‍സി കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. എങ്കിലും ഈ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post