ലക്‌നൗ: ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അമ്മയും രണ്ട് കുട്ടികളും മരിച്ചു. ലക്‌നൗവിലെ ബാബു ബനാറസി ദാസിസാണ് ദാരുണമായ സംഭവം. ഓട്ടോഡ്രൈവറായ അങ്കിത് കുമാർ ഗോസ്വാമിയുടെ ഭാര്യ റോളി (25), ഇവരുടെ മൂന്ന് വയസ്സുള്ള മകൻ, റോളിയുടെ സഹോദരന്റെ ഒമ്പത് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്.
വീട്ടിനകത്ത് കിടപ്പുമുറിയിലായിരുന്നു ബാറ്ററി ചാർജ് ചെയ്യാനിട്ടിരുന്നത്. അമിതമായി ചാർജ് ചെയ്തതിനെ തുടർന്ന് ബാറ്ററികളിൽ ഒന്ന് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.
അങ്കിത് കുമാറും ഭാര്യയും നാല് കുട്ടികളും കിടന്നുറങ്ങുന്ന മുറിയിലായിരുന്നു അങ്കിത് ബാറ്ററി ചാർജിങ്ങിനായി ഇട്ടിരുന്നത്.പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം നടന്നത്. ഈ സമയത്ത് ശുചിമുറിയിലേക്ക് പോയതിനാൽ അങ്കിത് കുമാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
ബാറ്ററി പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ റോളിയേയും നാല് മക്കളേയും അയാൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എട്ട് വയസ്സുള്ള മകളും ഏഴ് മാസം പ്രായമുള്ള കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post