ഒരു പുരാതന സമുദ്രം ഭൂമിയ്ക്കുള്ളിലുണ്ടെങ്കിലോ. മുമ്പ് പല കാലങ്ങളിലും ശാസ്ത്രഞ്ജര്‍ പരസ്പരം തര്‍ക്കിച്ചിരുന്ന വിഷയമായിരുന്നു ഇത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒന്ന് കണ്ടെത്തിയിരിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ്
പുറത്തുവരുന്നത്. ഭൂമിയുടെ അകകാമ്പിലേക്ക് പിന്‍വലിഞ്ഞുപോയ ഒരു സമുദ്രം കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഈ സമുദ്ര പാളി മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതാണ്. പലതരം മിനറലുകളും അടിഞ്ഞു കൂടിയ അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇത്. ഈ സമുദ്രം ഭൂമിശാസ്ത്രപരമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന കാര്യം സംശയമില്ല.
അന്റാര്‍ട്ടിക്കയില്‍ നട്ടിയ സീസ്മിക് പഠനങ്ങളിലാണ് ഇത്തരമൊരു സമുദ്രത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. എവറസ്റ്റിനേക്കാള്‍ അഞ്ചുമടങ്ങ് വലിപ്പമുള്ള പര്‍വ്വതങ്ങളും കോറില്‍ അവര്‍ കണ്ടെത്തിയിരുന്നു. ഒരിക്കല്‍ മുങ്ങിപ്പോയ ഈ സമുദ്രം ഭൂമിയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത് ഭൂമിയുടെ ഹീറ്റ് എസ്‌കേപ് മെക്കാനിസത്തില്‍ ഒന്നാണെന്ന് പറയാം. ഇത് ഭൂമിയുടെ പുറം ഭാഗത്തെ താപനിലയെ നിയന്ത്രിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.
Discussion about this post