ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. മലയാള സിനിമാ രംഗത്തെതന്നെ പ്രതികൂട്ടില്‍ നിര്‍ത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതെന്ന് ഫെഫ്ക. സംഘടനയിലെ 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയുന്നത് ് തൊഴിലിടത്തെ സ്ത്രീ ചൂഷണത്തിനെതിരെ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠങ്ങളാണെന്നും തൊഴിലാളി വര്‍ഗബോധത്തോടെ സ്ത്രീകളെ കേട്ട് തിരുത്തണമെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ അവര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ല. എങ്കിലും അക്കാര്യം അന്വേഷിക്കണം. ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടെന്നത് പരിശോധിക്കണമെന്നും ഫെഫ്ക.
മറ്റൊരു പ്രധാന കാര്യം കത്തില്‍ ഡബ്ല്യുസിസിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നുവെന്നതാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടെന്നത് പരിശോധിക്കണം. ഡബ്ല്യു.സി.സിയോട് ശത്രുതയില്ല, സജിത മഠത്തിലിനെ റൈറ്റേഴ്‌സ് യൂണിയന്‍ അംഗമാക്കി. എഡിറ്റേഴ്‌സ് യൂണിയനിലും അംഗമായ ബീന പോളിന് പ്രതിമാസ പെന്‍ഷനും നല്‍കുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയും ഫെഫ്ക കത്തില്‍ വിശദമാക്കി, കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ സാമാന്യവല്‍കരണമുണ്ട്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. ആവശ്യപ്പെട്ട നമ്പര്‍ ഫെഫ്ക കൊടുത്തിട്ടും അതില്‍ വിളിച്ചത് ഒരാളെ മാത്രമെന്നും കത്തില്‍ പറയുന്നു.
Discussion about this post