ഫെഫ്കയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ഫെഫ്ക വൈസ് ചെയര്‍മാന്‍ ജാഫര്‍ കാഞ്ഞിരപ്പള്ളി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും അതില്‍ ജോലി ചെയ്തവര്‍ക്ക് 40 ലക്ഷത്തോളം രൂപ സംവിധായകന്‍ ആഷിഖ് അബു കൊടുക്കാനുണ്ടെന്നും തുടക്കം മുതല്‍ ആഷിക്ക് അബുവിന്റെ രീതി ഇങ്ങനെയാണെന്നും യൂണിയനില്‍ അംഗമല്ലാത്തവരെ വച്ച് ജോലി ചെയ്യിക്കുന്നത് ചൂണ്ടിക്കാണിക്കുമ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമാകില്ലെന്നും ജാഫര്‍ കാഞ്ഞിരപ്പള്ളി ആരോപിച്ചു.
വിഷയത്തില്‍ ഫെഫ്കയുടെ ഔദ്യോഗിക പ്രതികരണം രണ്ടു ദിവസത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക നിലപാട് എടുക്കുന്നതിന് 21 യൂണിയനുകളുമായി കൂടിയാലോചിക്കണം. അതുകൊണ്ടാണ് വൈകുന്നതെന്നും ഫെഫ്കയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറയുന്നു.
ആഷിഖ് അബുവിന്റെ സിനിമയില്‍ ജോലി ചെയ്തതിന്റെ ഭാഗമായി 40 ലക്ഷത്തിനടുത്ത് അദ്ദേഹത്തില്‍ നിന്ന് കിട്ടാനുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ വേതനമെങ്കിലും കൊടുക്കേണ്ടതല്ലേ? വാടക തുടങ്ങിയ ഇനങ്ങളിലെ പണം പിന്നീട് കൊടുക്കാമെന്നു പറഞ്ഞാലും തെറ്റില്ല. വേതനം ചോദിക്കുമ്പോള്‍ അദ്ദേഹം വയലന്റ് ആകുകയാണ്.
വിനയന്‍ അവസരം മുതലെടുക്കുകയാണെന്നും ജാഫര്‍ ആരോപിച്ചു.പുതിയ തൊഴിലാളി സംഘടന രൂപീകരിക്കണമെന്ന് വിനയന്‍ സര്‍ പറയുന്നതില്‍ കാര്യമില്ല. ആരെങ്കിലും അദ്ദേഹത്തിനൊപ്പം പോകണ്ടേ? അദ്ദേഹത്തിനും ജീവിക്കണം. ഉണ്ണികൃഷ്ണന്‍ സാറിനും ജീവിക്കണം. ഞങ്ങള്‍ക്കും ജീവിക്കണം. സിനിമ എന്നു പറയുന്നത് ഒരു വ്യക്തിയുടേതല്ല. വാര്‍ത്തയ്ക്കു വേണ്ടി അദ്ദേഹം ഓരോന്നു പറയുന്നതാണ്. എന്തു അടിസ്ഥാനത്തിലാണ് അദ്ദേഹം ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്നു പറയുന്നത്? അദ്ദേഹത്തിന്റെ പടത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ട് ഉണ്ടായോ? അദ്ദേഹം ഈ അവസരത്തെ മുതലെടുക്കുകയാണ്. മനോരമയുമായുള്ള അഭിമുഖത്തില്‍ ജാഫര്‍ വ്യക്തമാക്കി.
Discussion about this post