അമേരിക്കയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയാണ് ടാകോ ബെല്‍. ഇപ്പോഴിതാ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ് ഉപഭോക്താവായ ഒരു യുവാവ്. ടാക്കോ ബെല്ലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിക്കവെ തന്റെ തൊണ്ടയില്‍ മൂക്കുത്തി കുടുങ്ങിയെന്നാണ് ഇയാളുടെ പരാതി. വിര്‍ജീനിയ സ്വദേശിയായ ജെറമി എന്ന 33-കാരനാണ് ഈ ദുരനുഭവമുണ്ടായത്. ജൂലൈ 24-നാണ് ഇദ്ദേഹം ഇവിടെ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ എന്തോ കൂര്‍ത്തമുനയുള്ള വസ്തു തങ്ങിനില്‍ക്കുന്നതായി ് ജെറമിയ്ക്ക് തോന്നി. ഉടന്‍ തന്നെ അദ്ദേഹം വായില്‍ തടഞ്ഞ വസ്തു തുപ്പി. അപ്പോഴാണ് ഒരു മൂക്കുത്തിയാണ് അതെന്ന് ജെറമിയ്ക്കും ഭാര്യയ്ക്കും മനസിലായത്. അതെന്താണെന്ന് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ എന്റെ ഭാര്യയുടെ മുഖത്തേക്ക് നോക്കി,അവളും ആകെ ഞെട്ടിപ്പോയിരുന്നു,” സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ജെറമി പറഞ്ഞു.
സംഭവത്തിന് ശേഷം രണ്ട് ദിവസത്തോളം തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും കഠിനമായ തൊണ്ട വേദന അനുഭവപ്പെട്ടിരുന്നുവെന്നും ജെറമി പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് ലഭിച്ച മൂക്കുത്തിയുടെ ചിത്രം ജെറമി റെഡ്ഡിറ്റില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ടാകോ ബെല്ലിന്റെ ശാഖയുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷയം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് ജെറമി വ്യക്തമാക്കി. തങ്ങളുടെ അടുക്കളയില്‍ നിന്നല്ല ഭക്ഷണത്തില്‍ മൂക്കൂത്തി വന്നതെന്ന് മാനേജര്‍ തീര്‍ത്തുപറഞ്ഞതായി ജെറമി പറഞ്ഞു.
” റെസ്റ്റോറന്റ് ശാഖയിലെ ജീവനക്കാരനില്‍ നിന്ന് വന്ന പിഴവാണിതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ മാനേജര്‍ തയ്യാറായില്ല. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഭക്ഷണം വിതരണം ചെയ്ത ഏജന്‍സിയ്ക്ക് മേല്‍ വേണമെങ്കില്‍ കുറ്റം ചാര്‍ത്താം. അത് വിശ്വസനീയമല്ല,” എന്ന് ജെറമി പറയുന്നു. വിഷയത്തില്‍ ടാകോ ബെല്ലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നും വിഷയം ഭക്ഷ്യസുരക്ഷാ ഉദ്യോസ്ഥരെ അറിയിക്കണമെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.
Discussion about this post