അഹമ്മദാബാദ്: മതംമാറാനായി ഭർത്താവ് നിരന്തര പീഡനത്തിനിരയാക്കുന്നതായി പെൺകുട്ടി. ഗുജറാത്തിലെ ബർദോളിലാണ് സംഭവം. തന്റെ ഭർത്താവായ ഷോയിബ് ഇബ്രാഹിം തന്നെ മതം മാറ്റാനായി നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് പെൺകുട്ടി ആരോപിച്ചു. സംഭവത്തിൽ യുവാവിനെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോളേജ് പഠനകാലത്താണ് ഷോയിബ്, പെൺകുട്ടിയെ ലൗജിഹാദിനിരയാക്കിയത്. പ്രണയം നടിക്കുകയും പിന്നീട് വ്യാജരേഖകൾ ഉപയോഗിച്ച് ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പ്രണയകാലത്തൊന്നും മതംമാറാൻ ആവശ്യപ്പെടാതിരുന്ന ഷൊയിബ് വിവാഹം രജിസ്റ്റർ ചെയ്തതിന് പിന്നാലെ പീഡനം ആരംഭിക്കുകയായിരുന്നു. നിസ്‌കരിക്കാനും ബുർഖ ധരിക്കാനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ഷൊയിബ്, ഭാര്യയെ ഹിന്ദുമതാചാരങ്ങൾ പിന്തുടരാൻ അനുവാദം നൽകിയിരുന്നില്ല. ഭീഷണി കടുത്തതോടെ പെൺകുട്ടി ഇയാളുടെ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post