പാരീസ്: സർക്കാർ വിദ്യാലയങ്ങളിൽ മുസ്ലീം വസ്ത്രങ്ങൾക്കുള്ള നിരോധനം കടുപ്പിച്ച് സർക്കാർ. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിൽ നിയമം കർശനമാക്കിയിരുന്നു. എന്നാൽ അദ്ധ്യയനവർഷത്തിന്റെ ആദ്യ ദിനത്തിൽ നിരവധി മുസ്ലീം പെൺകുട്ടികളാണ് വിലക്ക് ലംഘിച്ച് അബായകളും ഹിജാബും ധരിച്ച് സ്‌കൂളുകളിലെത്തിയത്. ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടങ്കിലും ചില കുട്ടികൾ സമ്മതിച്ചില്ല. 300 ഓളം വിദ്യാർത്ഥിനികളാണ് മതപരമായ വസ്ത്രം അണിഞ്ഞ് സ്‌കൂളുകളിലെത്തിയത്. 67 പേർ വിലക്ക് അവഗണിച്ച് മതപരമായ വസ്ത്രം മാത്രമേ ധരിക്കൂ എന്ന് വാശി പിടിച്ചു.
ഫ്രാൻസിൽ അബായക്ക് മാത്രമല്ല, മറ്റ് മതപരമായ ചിഹ്നങ്ങൾക്കും വിദ്യാലയങ്ങളിൽ നിരോധനമുണ്ട്. പബ്ലിക് സ്‌കൂളുകളിൽ വലിയ കുരിശുകളോ ജൂത കിപ്പാകളോ (ജൂത തൊപ്പി) ഇസ്ലാമിക രീതിയിലുള്ള ശിരോ വസ്ത്രങ്ങളോ ധരിക്കുന്നതിന് വിലക്കുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിങ്ങൾ ഒരു ക്ലാസ് മുറിയിൽ കയറുമ്പോൾ, വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ഫ്രാൻസിലെ വിദ്യാഭ്യാസമന്ത്രി ഗബ്രിയേൽ അടൽ പറഞ്ഞത്.
Discussion about this post