സകല റെക്കോര്‍ഡുകളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇടയ്ക്കിടെ സ്വര്‍ണ്ണവില കുതിക്കുന്നത്. വിലയെത്ര ഉയരത്തിലെത്തിയാലും അന്നും ഇന്നും സ്വര്‍ണ്ണത്തിന്റെ ഉപഭോക്താക്കള്‍ക്ക് ഒരു കുറവുമില്ല. സ്വര്‍ണ്ണം പോലെ തന്നെ ആഭരണങ്ങളുണ്ടാക്കാനൊക്കെ ഉപയോഗിക്കുന്ന ലോഹമാണ് വെള്ളിയെങ്കിലും സ്വര്‍ണ്ണത്തേക്കാള്‍ കുറഞ്ഞതാണ് ഇത് എന്നാണ് പൊതുവിലയിരുത്തല്‍.
അതില്‍ അടിസ്ഥാനമുണ്ട് താനും കാരണം ഏറ്റവും പുതിയ വില വെച്ച് നോക്കിയാല്‍് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയായ 6825 നേക്കാള്‍ 75 മടങ്ങ് കുറവാണ് വെള്ളിയുടെ വില്. ഇതൊരു പുതിയ കാര്യമല്ല. എന്താണ് ഈ രണ്ടു ലോഹങ്ങള്‍ തമ്മിലുള്ള വില വ്യത്യസത്തിന് പിന്നില്‍ എന്ന് ചോദിച്ചാല്‍
കാരണം സ്വര്‍ണം പരമ്പരാഗതമായി ഒരു സുരക്ഷിത നിക്ഷേപമായി കാണുകയും ഒരു ആസ്തിയാക്കി മാറ്റുകയും ചെയ്യുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഈ സ്ഥിരത എല്ലാ കാലത്തും നിലനില്‍ക്കുമോ ഇല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വെള്ളിയുടെ വിലയില്‍ ഭാവിയില്‍ അഭൂതപൂര്‍വമായ വര്‍ധനവ് കാണാന്‍ കഴിയും എന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപകാല റിപ്പോര്‍ട്ടിലുമുള്ളത്.
ആധുനിക സാങ്കേതികവിദ്യകളിലെ വന്‍തോതിലുള്ള ഉപയോഗവും വ്യാവസായിക ഉപഭോഗവും ലഭ്യതയും തമ്മിലുള്ള വ്യത്യാസവും മൂലം വെള്ളി വില ക്രമാതീതമായി ഉയര്‍ന്നേക്കാം എന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സമീപ ഭാവിയിലല്ലെങ്കിലും വിദൂര ഭാവിയില്‍ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായി വെള്ളി മാറിയേക്കാം എന്ന് സാരം.
ഇത്തരത്തില്‍ ഡിമാന്‍ഡ് കൂടാന്‍ കാരണമാകുന്ന നിരവധി സവിശേഷ ഗുണങ്ങള്‍ വെള്ളിക്ക് ഉണ്ട്. ഇലക്ട്രോണിക്‌സ്, സോളാര്‍ പാനലുകള്‍, ജലശുദ്ധീകരണം എന്നിവയുള്‍പ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകളിലും നിരവധി വ്യാവസായിക ആപ്ലിക്കേഷനുകളിലും വെള്ളിയുടെ ഉപയോഗം കാരണം സമീപ വര്‍ഷങ്ങളില്‍ ആവശ്യത്തില്‍ വലിയ വര്‍ധനയുണ്ടായി. വ്യാവസായിക ഉപയോഗങ്ങളില്‍ വെള്ളിയുടെ ആഗോള ആവശ്യം 2033 ആകുമ്പോഴേക്കും 46% വര്‍ധിക്കും.
Discussion about this post