പ്രധാനപ്പെട്ട മൂന്ന് അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ എര്‍ത്തിലെ ഹിസ്റ്റോറിക്കല്‍ ഇമേജറി, കൂടുതല്‍ വലിയ സ്ട്രീറ്റ് വ്യൂ കവറേജ്, കൂടുതല്‍ വ്യക്തത നല്‍കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവയാണ് പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുന്നത്.
ഹിസ്റ്റോറിക്കല്‍ ഇമേജറി എന്ന സംവിധാനം ഉപയോഗിച്ച് ഗൂഗിള്‍ എര്‍ത്തില്‍ പ്രദേശങ്ങളുടെ ദശാബ്ദങ്ങള്‍ക്ക് അപ്പുറമുള്ള ചിത്രങ്ങളും ഇനി കാണാനാവും. ഹിസ്റ്റോറിക്കല്‍ ഇമേജറി ഫീച്ചര്‍ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തിന്റെ വെബ്ബ് വേര്‍ഷനിലും മൊബൈല്‍ വേര്‍ഷനിലും ലഭ്യമാവുമെന്നാണ് വിവരം.
80 ഓളം രാജ്യങ്ങളിലെ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങളാണ് ഗൂഗിള്‍ മാപ്പ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇനി കൂടുതല്‍ സ്ഥലങ്ങള്‍ ഇപ്പോള്‍ സ്ട്രീറ്റ് വ്യൂ സേവനത്തിന്റെ പരിധിയില്‍ വരും. മാത്രമല്ല ഈ സ്ഥലങ്ങള്‍ 360 വീക്ഷണകോണില്‍ കാണാനും സാധിക്കും എഐ ഉപയോഗിച്ച് കൂടുതല്‍ മേഘങ്ങളും മറ്റ് തടസങ്ങളും നീക്കം ചെയ്ത കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ മാപ്പില്‍ ലഭിക്കുന്നതാണ്
ക്ലൗഡ് സ്‌കോര്‍ + എന്ന എഐ ഉപയോഗിച്ചാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. മേഘങ്ങള്‍, മൂടല്‍ മഞ്ഞ് പോലെ പ്രദേശങ്ങളുടെ കാഴ്ച മറയ്ക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ ഈ എഐ സാങ്കേതിക വിദ്യ സഹായിക്കും. അതേസമയം പ്രകൃതിയുടെ തനത് സൗന്ദര്യം വെളിവാക്കുന്ന മഞ്ഞ്, ഐസ്, പര്‍വതങ്ങളുടെ നിഴലുകള്‍ പോലുള്ളവ സംരക്ഷിക്കപ്പെടുകയും ചെയ്യും.
Discussion about this post