അഹമ്മദാബാദ്:ഗുജറാത്തിൽ നാല് ഭീകരരെ ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മൂന്ന് കശ്മീർ സ്വദേശികളും ഒരു സൂറത്ത് സ്വദേശിനിയുമാണ് പിടിയിലായത്. ഇവർക്ക് ഐഎസിന്റെ ഉപസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാനുമായി ബന്ധമുണ്ടെന്നാണ് വിവരം.കഴിഞ്ഞ ഒരു വർഷത്തോളമായി, അവർ പതിവായി ആശയവിനിമയത്തിൽ ഏർപ്പെട്ടിരുന്നുവെന്നും അവരുടെ പാകിസ്താൻ ഹാൻഡ്ലർമാർ അവർക്ക് വേണ്ട പരിശീലനം നൽകിയിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോർബന്തറിലും പരിസരപ്രദേശങ്ങളിലും എടിഎസിന്റെ പ്രത്യേകസംഘം തമ്പടിച്ചിരുന്നു. ഡിഐജി ദീപൻ ഭദ്രന്റെയും എസ്പി സുനിൽ ജോഷിയുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച മുതലാണ് പിടിയിലായ ഐഎസ് മൊഡ്യൂളിനെതിരെ ശക്തമായ നടപടി ആരംഭിച്ചത്
പിടിയിലായ ഭീകരർ കുറച്ചുകാലമായി എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു, ഈ സമയത്ത് അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തുകയും ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post