ആധുനികമായ ചില ജീവിതരീതികള്‍ നിങ്ങളുടെ തലച്ചോറിനെ തന്നെ നശിപ്പിക്കാന്‍ മാത്രം മാരകമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ .ശാരീരികമായ സകല കാര്യങ്ങളെയും ഓര്‍മ്മയെയും ചിന്തയെയും ബുദ്ധിയെയുമൊക്കെ നിയന്ത്രിക്കുന്ന മെയിന്‍ അവയവമായ തലച്ചോറിനെ നശിപ്പിക്കാന്‍ ചില പ്രത്യേക ശീലങ്ങള്‍ തന്നെ ധാരാളമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മുംബൈ ജസ്ലോക് ആശുപത്രിയിലെ ന്യൂറോസര്‍ജനായ ഡോ രാഘവേന്ദ്ര രാം ദാസി പറയുന്നതിങ്ങനെ എന്റെ ചെറുപ്പക്കാരായ കുറേ പേഷ്യന്റ്‌സ് ഉണ്ട്. അവരെല്ലാം തങ്ങളുടെ ചില ചീത്ത ശീലങ്ങള്‍ കൊണ്ടാണ് തങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം കെടുത്തിയത്. ഉറക്കമില്ലായ്മ, കൂടുതല്‍ സമയം സ്‌ക്രീനില്‍ നോക്കിയിരിക്കുക, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം, മള്‍ട്ടിടാസ്‌കിംഗ്, മാനസിക സമ്മര്‍ദ്ദം എന്നിവയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
വളരെക്കാലങ്ങള്‍ കൊണ്ട് ഇത് അവരുടെ തലച്ചോറിനെ ശരിയായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇന്നവര്‍ ന്യൂറോ രോഗങ്ങള്‍ക്കടിമകളാണ്. ഡോ വിക്രത്തിനും ഇത് തന്നെയാണ് പറയാനുള്ളത് അദ്ദേഹം കുറച്ചുകൂടി ഇതിനെ വിശദീകരിക്കുന്നുണ്ട്. അതായത് ചില ചീത്ത ശീലങ്ങള്‍ ചെറുപ്പം തൊട്ടേ നമ്മളില്‍ രൂപം കൊള്ളുന്നു ഇവ പതുക്കെ പതുക്കെ നമ്മുടെ തലച്ചോറിനെ കേടുവരുത്തുന്നു.
ഇനി ഇതിനുള്ള പ്രതിവിധിയും അവര്‍ തന്നെ പറയുന്നുണ്ട്. നിങ്ങളില്‍ മേല്‍പ്പറഞ്ഞ ശീലങ്ങള്‍ ഏതെങ്കിലുമൊക്കെയുണ്ടെങ്കില്‍ അവയെ നീക്കാന്‍ പരമാവധി പരിശ്രമിക്കുക. അതില്‍ നിങ്ങള്‍ വിജയിച്ചാല്‍ തലച്ചോറിന്റെ ആരോഗ്യം നമുക്ക് പതുക്കെ വീണ്ടെടുക്കാനാകും. എന്നാല്‍ ഇപ്പറഞ്ഞതുപോലെ അത്ര എളുപ്പമല്ല തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുന്ന പ്രക്രിയ.
Discussion about this post