ലൈംഗിക പീഡനാരോപണം നേരിടുന്ന എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ പ്രകാരം കുറ്റക്കാര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
അതിനിടെയാണ് ഇപ്പോള്‍ നടന്‍ ഹരീഷ് പേരടി സ്വയം ട്രോളി പോസ്റ്റിട്ടിരിക്കുന്നത്. സ്വന്തം ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് അതിന് ‘മുകേഷ് വിഷയത്തില്‍ ‘ഇറങ്ങി പോടാ M@aa ‘എന്ന് ഉറക്കെ പറയാതെ വായില്‍ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം ‘ എന്നാണ് താരം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്തുനടപടിയെടുക്കുമെന്ന് അറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. വേട്ടക്കാരുടെ തലകള്‍ എണ്ണിയെണ്ണി പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ താരം, പണ്ട് നടന്‍ തിലകന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ് റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടിയുടെ പരാതിയില്‍ എറണാകുളം മരട് പോലീസ് ആണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
10 വര്‍ഷംവരെ തടവ്, പിഴ, ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വരെ ലഭിക്കാവുന്ന വകുപ്പുകളാണ് മുകേഷിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
Discussion about this post