ചെന്നൈ : തമിഴ്‌നാട്ടിൽ ഹിന്ദു മക്കൾ കച്ചി നേതാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. മധുരയിലാണ് സംഭവം. പാർട്ടിയുടെ ദക്ഷിണ ജില്ലാ ഉപാദ്ധ്യക്ഷനായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മണികണ്ഠനെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മധുരയിലെ എംകെ നഗറിൽ ജ്വല്ലറി നടത്തിവരികയായിരുന്നു മണികണ്ഠൻ.
കടയ്ക്ക് സമീപത്ത് കൂടി നടക്കുന്നതിനിടെ രണ്ട് പേർ പിന്നിൽ നിന്ന് വന്ന് ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ജയ്ഹിന്ദ്പുരം പോലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post