ബംഗളൂരു: സംസ്ഥാനത്ത് ഹലാൽ മാംസത്തിന് നിരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന വീണ്ടും രംഗത്ത്. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഉഗദിയ്ക്ക് തുടക്കം കുറിയ്ക്കാനിരിക്കെയാണ് ദി ഹിന്ദു ജനജാഗ്രതി സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ നിരോധനത്തിനായി നിയമ പോരാട്ടം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഹലാൽ സർട്ടിഫിക്കേറ്റ് നിരോധന നിയമം വേഗം തന്നെ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ ആവശ്യപ്പെട്ടു. ആശ്യമെങ്കിൽ ഹലാൽ മാംസം നിരോധിക്കുന്നതിന് വേണ്ടി നിയമ പോരാട്ടം നടത്തും. ഹലാൽ മാംസ വിൽപ്പന ഇല്ലാതാക്കാനായി എല്ലാ വാർഡുകളിലും ഝട്ക മാംസ കടകൾ ആരംഭിക്കാനാണ് നീക്കം. തങ്ങൾക്ക് സംസ്ഥാനം ഹലാൽ മുക്തമാക്കണം. ഹലാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോടികളാണ് വ്യാപാരികൾ ചിലവഴിക്കുന്നത്. എന്നിട്ട് കടകളുടെ മറവിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിലെല്ലാം ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഉഗദിയ്ക്ക് മുന്നോടിയായി ഹലാൽ മാംസം വിൽക്കണമെന്ന ആവശ്യവുമായി ജനജാഗ്രിതി സമിതി രംഗത്ത് എത്തിയിരുന്നു. അതേസമയം ജനജാഗ്രിതിയ്ക്ക് പുറമേ മറ്റ് ഹിന്ദു സംഘടനകളും സമാന ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post