ഗുവാഹട്ടി: കമിതാക്കളുടെ മാത്രം ദിനമാണ് വാലന്റൈൻസ് ഡേ. ഈ ദിനം കാമുകീ കാമുകന്മാർ യാത്ര പോയും സർപ്രൈസ് ഗിഫ്റ്റുകൾ നൽകിയും ഒന്നിച്ച് ആഹാരം കഴിച്ചുമെല്ലാം ആഘോഷിക്കുന്നു. എന്നാൽ കാമുകിയോ കാമുകനോ ഇല്ലാത്തവർക്ക് ഇന്ന് വെറും ഫെബ്രുവരി 14 മാത്രമായി കടന്ന് പോകും. ഇത്തരക്കാരെ സന്തോഷിപ്പിക്കാൻ ഒരു ‘കിടു’ ഓഫറുമായി എത്തിയിരിക്കുകയാണ് അസമിലെ പ്രമുഖ ഹോട്ടൽ.
സിംഗിൾസിന് സൗജന്യമായി ബിരിയാണിയാണ് ഹോട്ടൽ നൽകുന്നത്. സിൽച്ചാറിലെ ഖാനാ കസാനാ എന്ന് പേരുള്ള ഹോട്ടലാണ് ഈ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാമുകിയോ കാമുകനോ ഇല്ലാത്തവർ വാലന്റൈൻസ് ദിനത്തിൽ വിഷമിക്കേണ്ട കാര്യമില്ലെന്നും നിങ്ങളുടെ വയറിനെ തങ്ങൾ സന്തോഷിപ്പിക്കാമെന്നുമാണ് ഹോട്ടൽ ഉടമയായ ചിരഞ്ജീവ് ഗോസ്വാമി പറയുന്നത്.
വാലന്റൈൻസ് ദിനത്തിൽ തങ്ങൾ സൗജന്യമായി ബിരിയാണി നൽകാൻ തീരുമാനിച്ചിരിക്കുന്നു എന്നത് സത്യമാണ്. ഈ ദിനത്തിൽ കമിതാക്കൾക്ക് മാത്രമല്ല അങ്ങനെയല്ലാത്തവർക്കും ആഘോഷിക്കാൻ സാദ്ധ്യതകളുണ്ട്. ഈ ദിനത്തിൽ തങ്ങളെ സമീപിക്കുന്നവർക്ക് ബിരിയാണി നൽകുമെന്നും ഗോസ്വാമി വ്യക്തമാക്കി.
Discussion about this post