Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

by Brave India Desk
Feb 8, 2023, 12:38 am IST
in Cricket, India
Share on Facebook
Tweet
WhatsApp
Telegram

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ വനിതാ ട്വന്റി -20 മത്സരത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് കളിക്കളത്തിൽ നിന്നുളള പുത്തൻ താരോദയങ്ങൾക്കാണ്. വനിതാ അണ്ടർ 19 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഷഫാലി വർമ ഉൾപ്പെടെയുളള താരങ്ങൾ ഭാവി പ്രതീക്ഷയാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ വെസ്റ്റിൻഡീസുമൊത്ത് നടന്ന ത്രിരാഷ്ട്ര ടൂർണമെന്റ് ഉൾപ്പെടെ നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടൂർണമെന്റിൽ പ്ലെയർ ഓഫ് ദ സീരീസ് ആയിരുന്ന ദീപ്തി ശർമ്മ, വനിതാ ട്വന്റി 20 ബൗളർമാരിൽ കരിയർ ബെസ്റ്റ് റാങ്കിംഗിലേക്ക് ഉയർന്ന സ്‌നേഹ് റാണ തുടങ്ങിയവരിലും പ്രതീക്ഷയുണ്ട്. സ്‌നേഹ് റാണ സ്‌ക്വാഡിലെ റിസർവ്വ് അംഗമാണ്. ത്രിരാഷ്ട്ര ടൂർണമെന്റിൽ സ്‌നേഹ് റാണ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പാകിസ്താനെക്കൂടാതെ ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെ നെടുംതൂണും നട്ടെല്ലുമായിരുന്ന മിഥാലി രാജും ജൂലൻ ഗോസ്വാമിയും വിരമിച്ച ശേഷം വരുന്ന ആദ്യ പ്രധാന ടൂർണമെന്റാണിത്. അതുകൊണ്ടു തന്നെ ഒത്തിണക്കവും മികവുമുളള പുതുതലമുറ താരങ്ങളെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിലാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുളള ടീം.

മിഥാലിയുടെയും ജൂലൻ ഗോസ്വാമിയുടെയും ശൂന്യത നികത്താൻ ആർക്കും കഴിയില്ല. എന്നാൽ യുവതാരങ്ങൾ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഹർമൻപ്രീത് കൗർ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയെ അണ്ടർ 10 ലോക ട്വന്റി 20 കിരീടത്തിലേക്ക് നയിച്ച ഷഫാലി വർമ ഉൾപ്പെടെ ക്യാപ്റ്റന്റെ പ്രതീക്ഷകൾ വലുതാണ്.

അണ്ടർ 19 ടി 20 ടൂർണമെന്റിൽ ഷഫാലി വർമ മികച്ച പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഇഷ്ടപിച്ചുകളിൽ ഷഫാലി വീണ്ടും മികച്ച ഫോമിലേക്ക് ഉയരുമോയെന്നാണ് കാണേണ്ടത്. 15 ാം വയസിൽ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഷഫാലി.

2020 ലെ ടി 20 ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും ആതിഥേയരായ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്നത്തെ ടീമിലും ഷഫാലി ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടമായ സങ്കടം നികത്താൻ കൂടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്. ഫെബ്രുവരി 12 ന് കേപ്ടൗണിൽ പരമ്പരാഗത വൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Tags: indian teamഹർമൻപ്രീത് കൗർsports newsഷഫാലി വർമCape Townദീപ്തി ശർമ്മIndian Women Cricket TeamമിഥാലിICC T20ജൂലൻ ഗോസ്വാമിGoogle newsWomen T 20Player of the Seriessouth africaDeepti Sharma
Share3
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies