സൈനികര്‍ക്ക് വേണ്ടി നൂതനസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍. വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതുമായ ഷൂസുകളാണ് ഇത്.. ആദ്യബാച്ചിലെ 10 ജോഡി ഷൂസുകള്‍ ഐഐഎം ഇന്ദോര്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന് കൈമാറി. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഇതിലൂടെ വര്‍ദ്ധിപ്പിക്കാനാവുമെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കി.
സൈനികര്‍ക്ക് മാത്രമല്ല അല്‍ഷിമേഴ്സ് ബാധിതര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ നാനാമേഖലയിലുള്ളവര്‍ക്കും ഈ ഷൂസ് ഉപകാരപ്രദമാവുമെന്നും അധികൃതര്‍ പറയുന്നു. പ്രൊഫസര്‍ പളനിയുടെ മേല്‍നോട്ടത്തിലാണ് ഷൂസ് നിര്‍മ്മിച്ചത്
ട്രൈബോ ഇലക്ട്രിക്ക് നാനോജെനറേറ്റര്‍ ടെക്നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെരിപ്പിലെ സോളിലാണ് വൈദ്യുതി. ഒരോ ചുവട് നടക്കും തോറും ഷൂസില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്.ഇത് കൊണ്ട് ചെറിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം.
ജിപിഎസ്, റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജി എന്നിവ സൈനികരുടെ തത്സമയ ലൊക്കേഷന്‍ എവിടെയെന്ന് കണ്ടെത്താന്‍ സഹായിക്കും. പ്രൊഫസര്‍ പളനിയുടെ മേല്‍നോട്ടത്തിലാണ് ഷൂസ് നിര്‍മ്മിച്ചത്
Discussion about this post