പ്രതിരോധ രംഗത്ത് പുത്തന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കയറ്റുമതിയില്‍ 30 ഇരട്ടിയാണ് വളര്‍ച്ച സംഭവിക്കാന്‍ പോകുന്നത്.. 90ലേറെ രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് 2025 ഓടെ ഊര്‍ജ്ജിതമാകുകയും ചെയ്യും.
നിലവില്‍ ഇന്ത്യന്‍ പ്രതിരോധ വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം അമേരിക്കയാണ്. 2024 -25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 78% വര്‍ധനവ് നേടാനും ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് സാധിച്ചു. 2025 ആവുമ്പോഴേക്കും 1.75 ലക്ഷം കോടി വില്‍പന നേടുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് പ്രതിരോധ നിര്‍മാണ മേഖല.
റഷ്യ യുക്രെയ്ന്‍ യുദ്ധവും ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവും എന്നിങ്ങനെയുള്ള പ്രതിസന്ധികള്‍ പല രാജ്യങ്ങളേയും പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മാത്രം ഇന്ത്യന്‍ പ്രതിരോധ വ്യവസായങ്ങള്‍ 6,915 കോടി രൂപയാണ് നേടിയത്. ഇത് മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 78% കൂടുതലാണ്.
പ്രതിരോധ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ക്ക് വളരെ വേഗത്തില്‍ അനുമതി നല്‍കുന്നതടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്തുണയും ഈ നേട്ടത്തിലെത്താന്‍ സഹായകരമായിട്ടുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് 35,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയിലെത്തുമെന്ന് 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.
Discussion about this post