ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഏതെന്ന് വെളിപ്പെടുത്തി റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഈ പട്ടികയില്‍ ആദ്യ 300 സ്ഥാനങ്ങളില്‍ ഒരിടത്തും കേരളത്തില്‍ പേര് ഇല്ല. കേരളത്തിലെ ഒരു നഗരം പോലും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുമില്ല. മാലിന്യ ശേഖരണം, മാലിന്യം തരംതിരിക്കല്‍, മാലിന്യ സംസ്‌കരണം എന്നിവയെ അടസ്ഥാനമാക്കിയാണ് സര്‍വേ നടത്തുന്നത്.
എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള സര്‍വേ കേന്ദ്ര സര്‍ക്കാര്‍ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം 446 നഗരങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തിരുന്നു. അന്നും കേരളം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രകടനം നടത്തുന്ന രാജ്യത്തെ നഗരത്തെ ഒന്നാം സ്ഥാനത്ത് എത്തിയതായി പ്രഖ്യാപിക്കും.
വിവിധ വികസന സൂചകങ്ങളില്‍ തുടര്‍ച്ചയായി മികവ് പുലര്‍ത്തുന്ന നഗരങ്ങളെ അംഗീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഓരോ തവണയും ഒന്നാമതെത്തുന്ന നഗരങ്ങളെ ‘ഗോള്‍ഡന്‍ സിറ്റി ക്ലബ്’ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കും.
തുടര്‍ച്ചയായി രാജ്യത്തെ മികച്ച വൃത്തിയുള്ള നഗരം എന്ന പട്ടം സ്വന്തമാക്കുന്നത്. ഗുജറാത്തിലെ സൂറത്ത് എന്ന നഗരം ആണ്. അതിനാല്‍ ഇനി സൂറത്ത് നഗരത്തെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല . കേന്ദ്ര നഗരകാര്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഡോര്‍ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) തുടങ്ങിയ നഗരങ്ങള്‍ റാങ്കിങ്ങിലെ ആദ്യ സ്ഥാനങ്ങളി ല്‍ എത്തുന്ന നഗരങ്ങള്‍ ആണ്
ഇനി ഇവയെ വാര്‍ഷിക സ്വച്ഛത റാങ്കിങ്ങില്‍ പൊതുവായി മത്സരിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലും എത്തിയിട്ടുണ്ട്. ‘ഗോള്‍ഡന്‍ സിറ്റീസ് ക്ലബ്’ എന്ന പുതിയ വിഭാഗം കൊണ്ടു വന്നത് ഈ നഗരങ്ങളെ അതിന്റെ കീഴില്‍ ആക്കാന്‍ വേണ്ടിയാണ്. കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ആണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Discussion about this post