ന്യൂഡൽഹി; അമൃത്‌സറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം പാക് വ്യോമാതിർത്തിയിലേക്ക് വഴിതിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഏകദേശം മുപ്പത് മിനിറ്റോളം പാക് വ്യോമാതിർത്തിയിലായിരുന്നു വിമാനം. പ്രതികൂല കാലാവസ്ഥ കാരണം, രാത്രി 7:30 ഓടെ വിമാനം ദിശ തെറ്റി ലാഹോറിനടുത്തുള്ള ഗുജ്‌റൻവാലയിലേക്ക് പ്രവേശിക്കുകയായിരുന്നു. വിമാനം രാത്രി 8:01 ന് തന്നെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് തിരിച്ചെത്തി . പഞ്ചാബിലെ ശ്രീ മുക്ത്‌സർ സാഹിബ് നഗരത്തിൻറെ വ്യോമാതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് വീണ്ടും പ്രവേശിച്ചത്.
അമൃത്സറിൽ നിന്ന് രാത്രി 7:45 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഇൻഡിഗോ വിമാനം ഉദ്ദേശിച്ച റൂട്ടിലേക്ക് തന്നെ തിരിച്ചെത്തി എന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ നിന്ന് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു .ഡോൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതികൂല കാലാവസ്ഥയിൽ അന്താരാഷ്ട്ര തലത്തിൽ ഇത്തരം വ്യതിയാനങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രതിനിധി വ്യക്തമാക്കി. പാകിസ്താനിലെ മോശം കാലാവസ്ഥയെ തുടർന്ന് ഇന്ത്യൻ അതിർത്തിലേക്ക് പാക് വിമാനങ്ങൾ കടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ വിഭാഗം വ്യക്തമാക്കി.
ഇന്ത്യയിലെ പ്രമുഖ എയർലൈനുകളിലൊന്നായ ഇൻഡിഗോയുടെ റൂട്ട് മാറ്റം സംഭവിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, വിമാനം പാക് വ്യോമാതിർത്തിയിലേക്ക് വഴിതെറ്റിയ സാഹചര്യം വിലയിരുത്താൻ അന്വേഷണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരത്തോടെ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റം ഇടിയോടും കൂടി മഴ പെയ്തു. ഖൈബര്‍-പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മൂന്ന് സമീപ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. കനത്ത മഴയിൽ 29 പേര്‍ കൊല്ലപ്പെട്ടതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
Discussion about this post