ന്യൂഡൽഹി : ബീഹാറിലേക്ക് പുറപ്പെട്ട യാത്രക്കാൻ വിമാനം മാറിക്കയറി എത്തിയത് രാജസ്ഥാനിൽ. ജനുവരി 30 ന് ഇൻഡിഗോ ഫ്‌ലൈറ്റിലാണ് സംഭവം നടന്നത്. അഫ്സർ ഹുസൈൻ എന്ന യാത്രക്കാരൻ ഇൻഡിഗോ 6E-214 വിമാനത്തിൽ ബീഹാറിലെ പട്നയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. തുടർന്ന് ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറാൻ ഡൽഹി വിമാനത്താവളത്തിൽ എത്തി.
എന്നാൽ അഫ്‌സറിന് വിമാനം മാറിപ്പോയി ഇൻഡിഗോ 6E- 319 വിമാനത്തിൽ കയറി.ഉദയ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് തനിക്ക് പറ്റിയ തെറ്റ് ഇയാൾക്ക് മനസിലായത്. തുടർന്ന് ഇയാൾ വിമാനത്താവളത്തിലെ അധികൃതരെ വിവരം അറിയിച്ചു. അതേ ദിവസം തന്നെ അദ്ദേഹത്തെ ഡൽഹിയിലേക്കും തുടർന്ന് ജനുവരി 31 ന് പട്നയിലേക്കും ഇൻഡിഗോ എയർലൈൻസ് എത്തിച്ചു.
എന്നാൽ സംഭവത്തിൽ ഡിജിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും എയർലൈൻ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിസിഐ വ്യക്തമാക്കി. യാത്രക്കാരുടെ ബോർഡിംഗ് പാസ് കൃത്യമായി സ്‌കാൻ ചെയ്യാത്തതിനാലാണ് ഗുരുതര പിഴവ് സംഭവിച്ചത് എന്നാണ് ആരോപണം. ചട്ടപ്രകാരം ബോർഡിംഗിന് മുൻപ് രണ്ട് തവണ ബോർഡിംഗ് പാസുകൾ പരിശോധിക്കാറുണ്ട്.
എന്നാൽ പിഴവ് സംഭവിച്ചുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇൻഡിഗോ എയർലൈൻസ് പറഞ്ഞു.
Discussion about this post