പനാജി: ഗാൽവാൻ വിഷയത്തിന് ശേഷം വീണ്ടും കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ. ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് കൂടിക്കാഴ്ച നടത്തിയത്. ലഡാക്ക് അടക്കമുള്ള അതിർത്തിമേഖലകൾ സംബന്ധിച്ച ചർച്ചയാണ് ഇരുമന്ത്രിമാരും നടത്തിയത്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയതായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി.
കിഴക്കൻ ലഡാക്ക് അതിർത്തി തർക്കം പരിഹരിക്കേണ്ടതിന്റെയും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിന് അതിർത്തിയിൽ സമാധാനവും സമാധാനവും ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനയെ അറിയിച്ചു.
ഉഭയകക്ഷിബന്ധത്തെ കുറിച്ചും. അതിർത്തി പ്രശ്‌നങ്ങളിൽ സമാധാനം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചും ചൈനീസ് വിദേശകാര്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് എസ് ജയ്ശങ്കർ വ്യക്തമാക്കി.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുമന്ത്രിമാരം തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ചൈനീസ്മന്ത്രി എത്തിയപ്പോഴും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ൂട്ടോയും തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാവില്ലെന്നാണ് വിവരം. ഉഭയകക്ഷി ചർച്ചക്കായി പാകിസ്താൻ ഇതുവരെ അഭ്യർഥന നടത്തിയിട്ടില്ല. ഗോവയിലെ താജ് എക്സോട്ടിക റിസോർട്ടിൽ വെള്ളിയാഴ്ചയാണ് യോഗം. വ്യാഴാഴ്ച രാത്രി എസ്. ജയശങ്കർ യോഗത്തിൽ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാർക്ക് അത്താഴവിരുന്ന് നൽകും. ബിലാവൽ ഭൂട്ടോയും വിരുന്നിൽ പങ്കെടുക്കും.
Discussion about this post