ജപ്പാനിലെ വളരെ വ്യത്യസ്തവും ലോകത്തിലെ തന്നെ അപൂര്‍വ്വവുമായ ഒരു പ്രതിഭാസമാണ് അപ്രത്യക്ഷരാകുന്ന മനുഷ്യര്‍. ജോഹാറ്റ്‌സു എന്ന് ജാപ്പനീസ് ഭാഷയില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം പേര് കേട്ടതു പോലെ അമാനുഷികമൊന്നുമല്ല. ഇത് ഇങ്ങനെ അപ്രത്യക്ഷരാകുന്ന ആളുകള്‍ തന്നെ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നാണ്. ഇങ്ങനെ ആയിരക്കണക്കിന് ആളുകളാണ് വര്‍ഷം തോറും അപ്രത്യക്ഷരാകുന്നത്.
ഇതിന് പുറമേ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ധാരാളം മിസ്സിംഗ് കേസുകളുമുണ്ട്. ജപ്പാനില്‍ ആളുകള്‍ ഇങ്ങനെ അപ്രത്യക്ഷരാകുന്നതിന് നിയമപരമായോ അല്ലാതെയോ ഉള്ള യാതൊരു തടസ്സങ്ങളുമില്ല അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടി വരികയാണ് ചെയ്യുന്നത്.
ജപ്പാനിലെ ആളുകള്‍ ജോഹാറ്റ്‌സു തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ പല വിധ കാരണങ്ങളുണ്ട്. ഡിപ്രഷനും ഡ്രഗ് അഡിക്ഷനുമൊക്കെ ഇതിന് കാരണമാകാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് അല്‍പ്പകാലത്തേക്ക് സമൂഹത്തില്‍ നിന്ന് അകന്നുനില്‍ക്കാനും അത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതാനും കുറച്ചു സമയം ആവശ്യമാണെന്നാണ് ജാപ്പനീസ് സമൂഹം കരുതുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരം അപ്രത്യക്ഷമാകല്‍ സംഭവിക്കുന്നത്.
ഈ പ്രവണതയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തന്നെ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ജൊഹാറ്റ്‌സു ഇന്റു തിന്‍ എയര്‍ എന്ന പേരിലുള്ള ഈ ഡോക്യുമെന്ററിയില്‍ എന്തുകൊണ്ടാണ് ആളുകള്‍ പൊതുസമൂഹത്തില്‍ നിന്ന് പൊടുന്നനെ ഇങ്ങനെ അപ്രത്യക്ഷമാകുന്നതെന്നും എങ്ങനെ അവര്‍ ഒളിവ് ജീവിതം നയിക്കുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം അവരെ അപ്രത്യക്ഷരാകാന്‍ സഹായിക്കുന്ന ആളുകളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
Discussion about this post