ഓണക്കാലത്ത് സ്വര്‍ണ്ണത്തിനാണോ മുല്ലപ്പൂവിനാണോ വില എന്ന് ചോദിച്ചാല്‍ മുല്ലപൂവിന് എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്. എല്ലാത്തിനെയും പിന്നിലാക്കി മുന്നേറുകയാണ് മുല്ലപ്പൂവില. ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപയാണ് തിരുവനന്തപുരം ജില്ലയിലെ വില. എന്നാല്‍ കൊച്ചിയില്‍ 400 രൂപ മാത്രമാണ് വില.
തിരുവോണത്തിന് അത്തപ്പൂക്കളം ഒരുക്കാന്‍ തയ്യാറാക്കുന്നവര്‍ മുല്ലപ്പൂവിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പ് കിലോയ്ക്ക് 750 രൂപയുണ്ടായിരുന്ന മുല്ലപ്പൂവിന് ഇന്ന് 6000 രൂപയിലെത്തി നില്‍ക്കുന്നു്. ഒരു മുഴത്തിന് 200 രൂപ. മുല്ലപ്പൂവിന്റെ വില ഇനിയും കൂടുമെന്ന് തന്നെയാണ് വ്യാപാരികളും പറയുന്നത്.
കേരളത്തിലെ ഓണക്കാലം അന്യസംസ്ഥാന കര്‍ഷകരുടെ കൊയ്ത്തുകാലം കൂടിയാണ് ഓണസീസണ്‍ ആയാല്‍ ഇവര്‍ പൂ കൃഷി തുടങ്ങും. കേരളം ലക്ഷ്യം വെച്ചാണ് പൂ വിപണം തുടങ്ങുന്നത്. ജൂണ്‍ -ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചെണ്ടുമല്ലിയും, ജമന്തിയും ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്നു തുടങ്ങും. മഞ്ഞ ചെണ്ടുമല്ലി, റോസ്, ഓറഞ്ചു ബന്തി, വെല്‍വെറ്റ് പൂക്കള്‍ തുടങ്ങിയവയും വരുന്നത് ഗുണ്ടല്‍പേട്ടില്‍ നിന്ന് അല്ലെങ്കില്‍ തമിഴ്‌നാടിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്നായിരിക്കും.
പൂക്കളുടെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ പൂക്കൃഷികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇവിടെ കൃഷി ചെയ്യുന്ന ജമന്തി പൂക്കളേക്കാള്‍ വിലക്കുറച്ചാണ് പുറത്തുനിന്ന് ജമന്തിപ്പൂക്കളെത്തുന്നത്. ഇത് ഇവിടെ പൂക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ഒരു വെല്ലുവിളിയാകുന്നുണ്ട്.
Discussion about this post