തന്നോട് ലൈംഗികാതിക്രമം കാണിച്ചെന്ന നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെ സൈബര്‍ ലോകത്തും ഇതിന്റെ അലയൊലികള്‍ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ജയസൂര്യയുടെ പഴയ അഭിമുഖങ്ങള്‍ കുത്തിപൊക്കിയിരിക്കുകയാണ് നെറ്റിസണ്‍സ്.
ഷൂട്ടിങ്ങിനിടയില്‍ ടൊയ്‌ലറ്റില്‍ പോയി വരുന്നതിന് ഇടയില്‍ നടിയെ ജയസൂര്യ കയറി പിടിച്ചെന്നായിരുന്നു ആദ്യ പരാതി. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നല്ല വാഷ് റൂം ഉണ്ടോ? സ്ത്രികള്‍ക്ക് ബാത്ത്‌റൂമില്‍ പോവാന്‍ സൗകര്യമുണ്ടോ? നല്ല റോഡുണ്ടോ എന്ന തരത്തില്‍ ജയസൂര്യ ചോദ്യം ഉന്നയിക്കുന്ന പഴയ അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
ദുബായിലെ പോലെ നിയമം ഇവിടെ വരണമെന്നും സ്ത്രികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ആ അഭിമുഖത്തില്‍ ജയസൂര്യ പറയുന്നുണ്ട്. നടിയോട് അതിക്രമം കാണിച്ച സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഐപിസി 354, 354A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
Discussion about this post