ബംഗളൂരു: ഹിന്ദുത്വത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസ അറസ്റ്റിൽ. ഇന്നലെ രാത്രി ബംഗളൂരു പോലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ഹിന്ദുത്വം എന്നത് നുണകൾ കൊണ്ട് കെട്ടിപ്പടുത്തത് ആണെന്നായിരുന്നു നടന്റെ പരാമർശം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഈ പരാമർശം നടത്തിയത്. ട്വീറ്റ് വൈറലായതോടെ ഇത് ഹിന്ദു സംഘടനാ പ്രവർത്തകരും ചില വിശ്വാസികളും അദ്ദേഹത്തിനെതിരെ പരാതി നൽകുകയായിരുന്നു. ഇതിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹിന്ദുത്വം നുണകൾ കൊണ്ട് കെട്ടിപ്പടുത്തതാണ്. സവർക്കർ: രാമൻ രാവണനെ തോൽപ്പിച്ച് അയോദ്ധ്യയിലേക്ക് വന്നതിന് ശേഷമാണ് ഇന്ത്യയുണ്ടായത് എന്ന വാദം നുണയാണ്. 1992: ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥാനമായിരുന്നു എന്നത് നുണയാണ്. 2023: ഉറിഗൗഡയും, നഞ്ചഗൗഡയും ടിപ്പിവിനെകൊലപ്പെടുത്തി എന്നത് നുണയാണ്. ഹിന്ദുത്വത്തെ സത്യം കൊണ്ട് തോൽപ്പിക്കാം. സത്യം എന്നത് സമത്വം ആണ്.- ഇതായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹം നടത്തിയ പരാമർശം. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
അതേസമയം കാന്താര സിനിമയെയും ഹിന്ദു സമൂഹത്തെയും അവഹേളിച്ച് പരാമർശം നടത്തിയ സംഭവത്തിൽ നടനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഇതിൽ ജാമ്യത്തിൽ തുടരവെയാണ് വീണ്ടും വിവാദ പരാമർശവുമായി നടൻ രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post