തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളാബിജെപി. ഫെയ്‌സ്ബുക്കില്‍ 10 ലക്ഷം (ഒരു മില്യന്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ കേരള ബിജെപി. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഫെയ്‌സ്ബുക്കില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാര്‍ട്ടിയാണ് ബിജെപി.
സിപിഎം 7.71 ലക്ഷം, കോണ്‍ഗ്രസ് 3.52 ലക്ഷം ഫോളോവേഴ്സ് എന്ന നിലയില്‍ ഉള്ളപ്പോള്‍ ആണ് എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിന്നിലാക്കി ബിജെപി കേരളം എന്ന ഫെയ്‌സ്ബുക് പേജ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ പാര്‍ട്ടിയുടെ സമൂഹമാധ്യമ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെയും അഭിനന്ദനം ലഭിച്ചിരുന്നു .
ആശയപ്രചാരണത്തിനായി സമൂഹമാധ്യമങ്ങളെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് പാര്‍ട്ടിയുടെ ഐടി, സോഷ്യല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ എസ്. ജയശങ്കര്‍ പറഞ്ഞു.
”കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു സമൂഹമാധ്യമങ്ങളെ ഈ ഇടപെടലിനു വലിയ പങ്കുണ്ട്. സമൂഹമാധ്യമങ്ങളിലെ ട്രെന്റുകള്‍ ഓരോന്നും മനസ്സിലാക്കിയും എഐ പോലുള്ള പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നത്. 14 ജില്ലകളിലും ശക്തമായി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമ സംവിധാനം ബിജെപിക്കു സമാനതകളില്ലാത്ത ശക്തി ഈ രംഗത്ത് നല്‍കുന്നു” – ജയശങ്കര്‍ വ്യക്തമാക്കി.
Discussion about this post