Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കണക്ക് എവിടെ കേരളമേ ?; പിണറായി സർക്കാരിന്റെ വ്യാജ ആരോപണം പാർലമെന്റിൽ പൊളിച്ചടുക്കി നിർമ്മല സീതാരാമൻ; 2017 മുതൽ കേരളം ഐജിഎസ്ടി പൂളിനായി കണക്ക് നൽകിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി

by Brave India Desk
Feb 13, 2023, 02:46 pm IST
in Kerala, Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ഐജിഎസ്ടി പൂളിൽ നിന്ന് കേന്ദ്രസർക്കാർ കോടികൾ നൽകാനുണ്ടെന്നും ഇത് തടഞ്ഞുവെച്ചിരിക്കുവാണെന്നുമുളള സംസ്ഥാന സർക്കാരിന്റെ വ്യാജ പ്രചാരണം ലോക്‌സഭയിൽ പൊളിച്ചടുക്കി ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ ഐജിഎസ്ടി പൂളിൽ നിന്ന് കേരളത്തിന് എത്ര തുക അനുവദിച്ചുവെന്നും ഇനി എത്ര നൽകാനുണ്ടെന്നുമുളള എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് അഞ്ച് വർഷമായി കേരളം ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകിയിട്ടില്ലെന്ന് ധനമന്ത്രി തുറന്നടിച്ചു.

എൻകെ പ്രേമചന്ദ്രൻ കേരളത്തിലെത്തി അവിടുത്തെ സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. 2017 മുതൽ ഐജിഎസ്ടി പൂളിലെ തുകയ്ക്കായി എജി സർട്ടിഫൈഡ് രേഖകൾ കേരളം അയച്ചിട്ടില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. 2017-18 മുതൽ ഓരോ സാമ്പത്തിക വർഷവും എണ്ണിപ്പറഞ്ഞായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇങ്ങനെ ഓരോ വർഷവും എടുത്തുപറഞ്ഞ് സഭയുടെ സമയം കളയുന്നതിൽ ക്ഷമാപണം നടത്തിയാണ് അവർ മറുപടി നല്കിയത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

രേഖകൾ ഹാജരാക്കാതെ ഒരു സംസ്ഥാനം ഞങ്ങൾക്ക് സമയത്തിന് പണം കിട്ടുന്നില്ലെന്ന് പറയുകയാണ്. എങ്ങനെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു. എൻകെ പ്രേമചന്ദ്രൻ സഭയിലെ മുതിർന്ന അംഗമാണെന്നും അദ്ദേഹം കേരള സർക്കാരുമായിട്ടാണ് ആലോചിച്ച് ഇക്കാര്യത്തിന് പരിഹാരം തേടേണ്ടതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

ഐജിഎസ്ടി പൂളിൽ നിന്നും ഓരോ വർഷവും കേരളത്തിന് 5000 കോടി രൂപയുടെ കുറവുണ്ടാകുന്നുവെന്ന കേരളത്തിലെ എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉന്നയിച്ചായിരുന്നു എൻകെ പ്രേമചന്ദ്രന്റെ ചോദ്യം. എത്രയാണ് ഐജിഎസ്ടിയായി കേരളത്തിന് ലഭിക്കാനുളളതെന്നും അഞ്ച് വർഷത്തിനിടയിൽ എത്ര കൊടുത്തുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഐജിഎസ്ടി പൂളിൽ നിന്ന് ലഭിക്കേണ്ട തുക അഞ്ച് വർഷമായി കേന്ദ്രം നൽകുന്നില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെയും സംസ്ഥാന ധനമന്ത്രിയുടെയും പ്രധാന ആരോപണം. കേന്ദ്രം കേരളത്തോട് വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് വരുത്തിത്തീർക്കാനും ഈ ആരോപണമാണ് എൽഡിഎഫ് ഉന്നയിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ കേരളമാണ് ഈ തുക വാങ്ങിയെടുക്കുന്നതിൽ വീഴ്ച വരുത്തിയതെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് പിണറായി സർക്കാരിന്റെ ഈ വീഴ്ച. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബജറ്റിലൂടെ പെട്രോളിനും ഡീസലിനും ഇന്ധന സെസും അധിക നികുതിയും ഏർപ്പെടുത്തിയ പിണറായി സർക്കാർ ഭരണവീഴ്ചയുടെ ഭാരം സാധാരണക്കാരന്റെ തലയിൽ കെട്ടിവെയ്ക്കാനുളള ശ്രമമാണ് നടത്തിയതെന്നും ഇതിലൂടെ വ്യക്തമാകുകയാണ്.

Tags: ഐജിഎസ്ടിഎൻകെ പ്രേമചന്ദ്രൻ എംപിPinarayi Vijayannirmala sitharamanധനമന്ത്രി നിർമല സീതാരാമൻN K PremchandranCapital ExpenditureIGST PoolKerala AG Certified documentUnion Finance minister
Share2
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies