ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ശിവറാംപൂർ സ്വദേശി മസ്ഹറിനെതിരെ പോലീസ് കേസ് എടുത്തു. വിവാഹിതനാണെന്നകാര്യം മറച്ചുവെച്ച് ഹിന്ദുവാണെന്ന് കബളിപ്പിച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ വലയിലാക്കിയത്.
ഈ അടുത്താണ് ഇയാൾ മുസ്ലീം ആണെന്നും വിവാഹിതനാണെന്നും കുട്ടി മനസ്സിലാക്കിയത്. ഇതോടെ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറുകയായിരുന്നു. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചത് എന്ത് കൊണ്ടാണെന്ന് പെൺകുട്ടി ചോദ്യം ചെയ്തിരുന്നു. ഇതിനോട് തങ്ങളുടെ മതത്തിൽ നാല് വിവാഹം വരെ കഴിക്കാൻ അനുവാദം ഉണ്ടെന്നായിരുന്നു മസ്ഹർ മറുപടി പറഞ്ഞത്. തുടർന്ന് തന്നെ ഇനി തന്നെ കാണാരുതെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്നും പെൺകുട്ടി കർശനമായി പറയുകയായിരുന്നു. ഇതോടെയായിരുന്നു മസ്ഹർ പെൺകുട്ടിയെ ഉപദ്രവിക്കാൻ ആരംഭിച്ചത്.
ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്താൻ ആരംഭിച്ചു. മതം മാറണമെന്നും അല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. എന്നാൽ ഇതിന് വഴങ്ങാതിരുന്നതോടെ ഇയാൾ നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ പെൺകുട്ടിയുടെ വിവാഹം മുടങ്ങി. ഇതിന് പിന്നാലെ പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതിപ്പെടുകയായിരുന്നു.









