ഒരു ഡോള്‍ഫിനുമായി താന്‍ ഒന്‍പത് മാസത്തോളം പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഒരാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
തന്റെ 20കളുടെ ആരംഭത്തില്‍ ഡോളി എന്നു പേരുള്ള ഒരു ഡോള്‍ഫിനുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഒന്‍പത് മാസത്തിന് ശേഷം തങ്ങള്‍ക്ക് വേര്‍പിരിയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധം പിരിഞ്ഞപ്പോള്‍ തന്റെ ജീവിതം തന്നെ അവസാനിക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഡോളിയുടെ മരണശേഷം തനിക്ക് കടുത്ത വിഷാദരോഗം പിടിപെട്ടു ഏകദേശം അഞ്ചുവര്‍ഷത്തോളം അത് തന്നെ പിടിമുറുക്കിയതായും അദ്ദേഹം വ്യക്തമാക്കി. 1970കളിലാണ് ഒരു ബോട്ടില്‍നോസ് ഡോള്‍ഫിനുമായി മാല്‍ക്കം പ്രണയമാരംഭിച്ചത്. ഒരു തീം പാര്‍ക്കില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡോള്‍ഫിനുമായി പ്രണയത്തിലാകുന്ന യുവാവിന്റെ കഥ വിവരിക്കുന്ന വെറ്റ് ഗോഡ്ഡസ് എന്ന നോവലും മാല്‍കം രചിച്ചിട്ടുണ്ട്.
അതേസമയം, ഈ നോവല്‍ തന്റെ തന്നെ കഥയാണെന്നും സ്വന്തം അനുഭവങ്ങളാണ് അതില്‍ വിവരിച്ചിരിക്കുന്നതെന്നും മാല്‍ക്കം തുറന്ന് പറഞ്ഞിരിക്കുകയാണ് തന്റെ ഈ കൃതി ഡോള്‍ഫിനുകള്‍ക്കുവേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രഫറായിരുന്നു മാല്‍ക്കം. അദ്ദേഹം താമസിച്ചിരുന്ന സാരസോട്ട ഫ്ളോറിഡയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഒരു തീം പാര്‍ക്കില്‍ ഫോട്ടോയെടുക്കാന്‍ എത്തിയപ്പോഴാണ് ഡോളിയെ പരിചയപ്പെടുന്നത്.
ഡോള്‍ഫിനുമായി അടുത്തിടപഴകുന്നതിന് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അതിനാല്‍ ഡോളി വളരെ വേഗം തന്റെ സുഹൃത്തായതായും മാല്‍ക്കം പറഞ്ഞു. തനിക്ക് വളരെ പ്രിയപ്പെട്ട ഒരാളായിരുന്നു ഡോളിയെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ഡോളിയെ താന്‍ നിരുത്സാഹപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രണയം തുടങ്ങി ഒന്‍പത് മാസത്തിന് ശേഷം പാര്‍ക്ക് അടച്ചുപൂട്ടി. ഡോള്‍ഫിനെ മറ്റൊരിടത്തേക്ക് മാറ്റി. ഇത് തന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. അഞ്ചു വര്‍ഷത്തോളം സമയമെടുത്താണ് അതില്‍ നിന്ന് പുറത്തുകടക്കാനായതെന്നും മാല്‍ക്കം കൂട്ടിച്ചേര്‍ത്തു.
Discussion about this post