ദുബായ്: ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തിൽ പാകിസ്താനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം.
ബുട്ടീനയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഹക്കീം. ഇതിന് സമീപത്തെ റെസ്‌റ്റോറന്റിൽവച്ച് ഹക്കീമിന്റെ സഹപ്രവർത്തകരും പ്രതിയായ പാകിസ്താൻ പൗരനും തമ്മിൽ തർക്കം ഉണ്ടായി. ഇത് പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം. ഇതിനിടെ അവിടെയുണ്ടായ കത്തിയെടുത്ത് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഹക്കീമിന് കുത്തേറ്റത്.
മൂന്ന് തവണയാണ് ഹക്കീമിന് കുത്തേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈപിഷ്യൻ പൗരനും പരിക്കേറ്റിട്ടുണ്ട്. പാകിസ്താനി ഇപ്പോൾ ഷാർജ പോലീസിന്റെ കസ്റ്റഡിയിലാണ്.











