കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വളർത്തു നായയെ വർഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്ന 60 കാരൻ അറസ്റ്റിൽ. സൗത്ത് 24 പർഗനാസ് സ്വദേശി രതികാന്ത് സർദാർ ആണ് നായയെ ലൈംഗികമായി പീഡിപ്പിച്ചത്. അയൽവാസികളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് വർഷമായി നായയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് രതികാന്ത് പോലീസിന് നൽകിയിരിക്കുന്ന മൊഴി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വളർത്തു നായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അയൽവാസി ക്യാമറയിൽ പകർത്തി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ ഇവർ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ചില സമയങ്ങളിൽ രാത്രി നേരത്ത് വീട്ടിൽ നിന്നും നായ കരയാറുണ്ടായിരുന്നു. ഇതേ തുടർന്ന് രതികാന്തിന്റെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇയാൾ നായയെ പീഡിപ്പിക്കുന്നതായി കണ്ടത്. പിന്നീടും നിരവധി തവണ ഇത് ആവർത്തിച്ചു. ഇതോടെയായിരുന്നു ഇവർ ദൃശ്യങ്ങൾ പകർത്തിയതും പോലീസിൽ പരാതി നൽകിയത്. പരാതിയിൽ നടത്തിയ അന്വേഷണത്തിലും ദൃശ്യങ്ങൾ പരിശോധിച്ചതിലും സംഗതി സത്യമാണെന്ന് വ്യക്തമായി. ഇതോടെയായിരുന്നു 60കാരനെ അറസ്റ്റ് ചെയ്തത്.
വർഷങ്ങൾക്ക് മുൻപ് രതികാന്ത് തെരുവ് നായയെ പീഡിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പട്ടാപ്പകൽ ആളുകളുടെ മുൻപിൽവച്ചായിരുന്നു രതികാന്തിന്റെ പ്രവൃത്തി. അന്ന് നാട്ടുകാർ പരാതി നൽകിയെങ്കിലും പ്രായം പരിഗണിച്ച് ഇയാളെ പോലീസ് വെറുതെ വിടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ രതികാന്തിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവം അറിഞ്ഞ മൃഗസ്‌നേഹികൾ നായയെ മോചിപ്പിച്ച് അടുത്തുള്ള വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ സംരക്ഷണയിലാണ് നായയുള്ളത്.
Discussion about this post