നഗർ ഹവേലി: ദേശീയപതാകയെ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗർ ഹവേലിയയിലാണ് സംഭവം. വെള്ളിയാഴ്ച അറവുശാലയിൽ ജോലി ചെയയ്ുന്ന മുഹമ്മദ് സെയ്ഫ് ഖുറേഷി എന്ന യുവാവാണ് ദേശീയപതാകയെ അപമാനിച്ചത്.
അറവുശാലയിൽ കോഴി ഇറച്ചി വൃത്തിയാക്കാനായി ത്രിവർണ പതാകയാണ് യുവാവ് ഉപയോഗിച്ചത്. ഇറച്ചിയുടെ ചോര തുടയ്ക്കുന്നതിന്റെയും വൃത്തികേടായ നിലം തുടയ്ക്കുന്നതിന്റേയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് കേസെടുക്കുകയും യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചെയ്ത കാര്യത്തിൽ തനിക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് അറസ്റ്റിന് ശേഷം യുവാവ് പ്രതികരിച്ചു. ഇറച്ചിക്കട മുനിസിപ്പാലിറ്റി സീൽ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഹാഷിം ഖുറേഷി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കട.
Discussion about this post