ഗൂഗിള്‍ മാപ്പിനെ കണ്ണുംപൂട്ടി പണി കിട്ടിയ നിരവധി സംഭവങ്ങളുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ് ഗൂഗിള്‍ മാപ്പിലെ പിശക് കാരണം തന്റെ ഫ്ളൈറ്റ് യാത്ര മുടങ്ങിയെന്നാണ് യുവാവ് പറയുന്നത്.
ബെംഗളുരുവില്‍ നിന്ന് മുംബൈയിലേക്കുള്ള തന്റെ ഫ്‌ലൈറ്റ് യാത്രയാണ് മുടങ്ങിയതെന്ന് ആശിഷ് കച്ചോലിയ എന്ന യുവാവ് പറഞ്ഞു. താന്‍ താമസിക്കുന്നയിടത്ത് നിന്ന് ബെംഗളുരു എയര്‍പോര്‍ട്ടിലേക്ക് 1.45 മണിക്കൂറിനുള്ളില്‍ എത്താനാകും എന്നാണ് ഗൂഗിള്‍ മാപ്പില്‍ പറഞ്ഞിരുന്നത്. മൂന്ന് മണിക്കൂര്‍ എടുത്താണ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തിയത്,” ആശിഷ് പറഞ്ഞു.
ആഗസ്റ്റ് 30നാണ് ആശിഷ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇതിനോടകം ആയിരക്കണക്കിന് പേരാണ് യുവാവിന്റെ പോസ്റ്റ് കണ്ടത്. ഇവരില്‍ പലരും തങ്ങള്‍ക്ക് സംഭവിച്ച ചില സമാന അനുഭവങ്ങള്‍ പങ്കുവെച്ചു.
നിങ്ങള്‍ ബംഗളുരുവിനെയാണോ ഗൂഗിള്‍ മാപ്പിനെയാണോ കുറ്റം പറയുന്നത്? വ്യക്തമാക്കണം,” എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനു മറുപടിയായി താന്‍ ഗൂഗിള്‍ മാപ്പിനെയാണ് ഉദ്ദേശിച്ചതെന്ന് കച്ചോലിയ പറഞ്ഞു.
Discussion about this post