മുംബൈ: തിരക്കുള്ള ഒരു ലോക്കല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന യുവാവിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇയാള്‍ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ട്രെയിനിലേയ്ക്ക് തള്ളിക്കയറുകയാണ്. ഇറങ്ങാന്‍ സാധിക്കുന്നില്ലെന്ന് കാണുമ്പോള്‍ തിരക്കുകൂട്ടി കയറുന്നവര്‍ക്കിട്ട് കൈപ്രയോഗവും ഇയാള്‍ നടത്തുന്നുണ്ട്.
എന്നാല്‍ ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഒടുവില്‍ തള്ളലിന്റെ ശക്തിയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന യുവാവ് പ്ലാറ്റ്ഫോമിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്നുള്ള ചെളി വെള്ളത്തിലേയ്ക്കാണ് ഇയാള്‍ വീണത്.
മുംബൈയിലെ ട്രെയിനുകളിലെ യാത്രാക്കാരുടെ ബുദ്ധിമുട്ട് സൂചിപ്പിക്കുന്ന വീഡിയോ ഇതുവെരെ 1 മില്യണ്‍ ആളുകളാണ് കണ്ടത്. യാത്രക്കാര്‍ മറ്റുള്ളവരെ തള്ളിയിടുകയും തിരക്കുണ്ടാക്കി ശ്വാസം മുട്ടിക്കുകയുമാണെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റു ചെയ്യുന്നത്. ചിലര്‍ ഈ യുവാവിനെതിരെയും രംഗത്തുവരുന്നുണ്ട്.
പതിറ്റാണ്ടുകളായി മുംബൈയിലെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം സമ്മാനിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്നുള്ളത് ലജ്ജാകരമാണെന്നും ഇതിനുള്ള പരിഹാരത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണമെന്ന് അറിയില്ലെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Spirit of Mumbai Kinda Kalesh pic.twitter.com/Y0D8Fzq17M
— Ghar Ke Kalesh (@gharkekalesh) August 5, 2024
;
Discussion about this post