കത്തിച്ച സിഗരറ്റും തീപ്പെട്ടിക്കൊള്ളിയുമൊക്കെ അശ്രദ്ധ മൂലം വലിയ ദുരന്തത്തിന് വഴിതെളിക്കുന്നത് ലോകത്ത് ആദ്യത്തെ സംഭവമൊന്നുമല്ല. തീയുടെ ശക്തിയെ പലപ്പോഴും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളുകള്‍ കുറച്ചു കാണാറുണ്ട്. ഇത് വലിയ ദുരന്തങ്ങള്‍ക്കാവും വഴി തെളിക്കുക. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. അലക്ഷ്യമായി വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്നും നിരവധി കടകള്‍ കത്തിയെരിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ കല്യാണദുര്‍ഗം ടൗണിലാണ് സംഭവം. ഒരാള്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നു, എന്നാല്‍ പെട്രോള്‍ ചോര്‍ന്ന് റോഡിലേക്കൊഴുകി. നിരവധി കടകള്‍ സ്ഥിതി ചെയ്യുന്നതിന്റെ മുന്‍പിലാണ് പെട്രോള്‍ തളംകെട്ടിക്കിടന്നത്.
ഇതിന്റെ സമീപം രണ്ട് പേര്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തൊട്ടുമുന്‍പില്‍ വെള്ളം പോലെ പെട്രോള്‍. അവരില്‍ ഒരാള്‍ ബീഡി കത്തിച്ച ശേഷം കത്തുന്ന തീപെട്ടിക്കൊള്ളി താഴെയിടുന്നതും തല്‍ക്ഷണം തീ ആളിപ്പടരുന്നതുമാണ് വിഡിയോയില്‍.
ഒരാള്‍പൊക്കത്തില്‍ ഉയര്‍ന്ന തീജ്വാലകള്‍ക്കിടയിലൂടെ ആളുകള്‍ രക്ഷപ്പെടാന്‍ ഓടുന്നതും സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നീക്കാന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. തീപിടിത്തത്തില്‍ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
Discussion about this post