.
റഷ്യന്‍ കണ്ടന്റ് ക്രിയേറ്ററായി മരിയ ചുഗുറോവ. ഇന്ത്യയില്‍ നിന്നുള്ള അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഷെയര്‍ ചെയ്യാറുണ്ട്. വലിയ കാഴ്ച്ചക്കാരാണ് മരിയയുടെ വീഡിയോയ്ക്കുള്ളത്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇത് ഇന്ത്യന്‍ റെയില്‍ വേയെക്കുറിച്ചുള്ളതാണ്.
മരിയ ഇന്ത്യയിലെ ലോക്കല്‍ ട്രെയിനില്‍ നടത്തുന്ന ഒരു യാത്രയാണ് വീഡിയോയിലുള്ളത് ഇന്ത്യക്കാരായ യുവതികള്‍ ധരിക്കുന്നതരം വസ്ത്രമാണ് മരിയയും ധരിച്ചിരിക്കുന്നത്. മാഹിം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ആദ്യത്തെ ക്ലിപ്പ്.
അതില്‍ ട്രെയിനില്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്ന മരിയയെ കാണാം. പിന്നെ കാണുന്നത് ട്രെയിനിന്റെ അകത്ത് നിന്നുള്ള കാഴ്ചകളാണ്. സഹയാത്രികരോട് മരിയ സംസാരിക്കാന്‍ ശ്രമിക്കുന്നതും കാണാം.
View this post on Instagramട്രെയിനില്‍ സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ലേഡീസ് കോച്ചിനെ കുറിച്ചും മരിയ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, അതില്‍ കയറുന്നതിന് പകരം ജനറല്‍ കോച്ചില്‍ തന്നെയാണ് മരിയയുടെ യാത്ര. സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കുന്നതിന് അവര്‍ ഇന്ത്യന്‍ റെയില്‍വേയോട് നന്ദി പറയുന്നുണ്ട്. ഒപ്പം തന്നെ തന്റെ യാത്രാനുഭവത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് മരിയ പങ്കുവയ്ക്കുന്നത്. മരിയ പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെപെട്ടെന്ന് തന്നെ ഒരു മില്ല്യണിലധികം ആളുകള്‍ കാണുകയുണ്ടായി.
Discussion about this post