Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗ്രീൻ 100 ; നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം ; പ്ലേ ഓഫ് സാദ്ധ്യത നിലനിർത്തി

by Brave India Desk
May 21, 2023, 07:21 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : നിർണായക മത്സരത്തിൽ സൺ റൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാദ്ധ്യത ശക്തമാക്കി. കാമറൂൺ ഗ്രീനിന്റെയും ക്യാപ്ടൻ രോഹിത് ശർമ്മയുടേയും മികച്ച ഇന്നിംഗ്സുകളാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്. സൺറൈസേഴ്സ് ഉയർത്തിയ 201 റൺസ് വിജയ ലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.

കാമറൂൺ ഗ്രീനിന്റെ സെഞ്ച്വറി ഇന്നിംഗ്സാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ പുറത്തായതിന് ശേഷമെത്തിയ ഗ്രീൻ ജയിക്കാനുറച്ച് തന്നെയാണ് ക്രീസിലെത്തിയത്. ഗ്രീനിന്റെ കിടിലൻ ഷോട്ടുകൾ അതിർത്തി കടന്നതോടെ താളം കണ്ടെത്താൻ വിഷമിച്ച രോഹിത് ശർമ്മയും ഫോമിലേക്ക് ഉയർന്നു. രണ്ടാം വിക്കറ്റിൽ 128 റൺസാണ് ഇരുവരും ചേർന്ന് അടിച്ച് കൂട്ടിയത്. സ്കോർ 148 ൽ നിൽക്കെ രോഹിത് ശർമ്മ, നിതീഷ് റെഡ്ഡിയുടെ ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്തായെങ്കിലും സൂര്യകുമാർ യാദവും ഗ്രീനും ചേർന്ന് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

47 പന്തിൽ 8 വീതം സിക്സറുകളും ഫോറുമടിച്ച് 100 റൺസുമായി ഗ്രീനും 16 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെ 25 റൺസെടുത്ത് സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. ഗുജറാത്ത് ടൈറ്റൻസ് – ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് മത്സരത്തിന്റെ ഫലം അനുസരിച്ചാണ് മുംബൈയുടെ പ്ലേ ഓഫ് സാദ്ധ്യതകൾ. ബംഗളൂരുവിൽ കനത്ത മഴയായതിനാൽ മത്സരം താമസിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഴ കളി മുടക്കിയാൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തും.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിന് സ്വപ്ന തുല്യമായ തുടക്കമാണ് ഓപ്പണർമാരായ മായങ്ക് അഗർവാളും വിവ്രാന്ത് ശർമ്മയും നൽകിയത്. ആദ്യ വിക്കറ്റിൽ 140 റൺസാണ് ഇവർ അടിച്ചു കൂട്ടിയത്. എന്നാൽ മദ്ധ്യ നിര ബാറ്റ്സ്മാന്മാർക്ക് സ്കോറിംഗ് വേഗം കൂട്ടാൻ കഴിയാതെ വന്നതോടെ ഹൈദരാബാദിന്റെ സ്കോർ 5 വിക്കറ്റിന് 200 റൺസിൽ ഒതുങ്ങുകയായിരുന്നു. 46 പന്തിൽ 83 റൺസാണ് മായങ്ക് നേടിയത്. വിവ്രാന്ത് 47 പന്തിൽ 69 റൺസ് നേടി. ആകാശ് മധ്‌വാളിന്റെ ബൗളിംഗ് മികവാണ് കൂറ്റൻ സ്കോറിലെത്തുന്നതിൽ നിന്ന് സൺറൈസേഴ്സിനെ തടഞ്ഞത്. വിവ്രാന്ത്, മായങ്ക്, ക്ലാസൻ, ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകൾ മധ്‌വാൾ വീഴ്ത്തി.

Tags: Green 100mumbai indiansIPL23SRH
Share1
Tweet
Send
Share

Latest stories from this section

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies