പാകിസ്ഥാനില്‍ അന്തരീക്ഷമലിനീകരണ തോത് ഗണ്യമായി ഉയരുകയാണ്. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് മലിനീകരണ നിരക്കില്‍ വ്യത്യസം വരുന്നത്. ഐക്യു എയര്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട സിറ്റികളില്‍ വെച്ച് അഞ്ചാം സ്ഥാനമാണ് ലാഹോറിന്. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അത് മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും ബാധിക്കുമെങ്കിലും ഏറ്റവും വലിയ പരിസ്ഥിതി വിപത്തുയര്‍ത്തുന്ന മറ്റൊരു കാര്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
പാകിസ്ഥാന് ദേശാടനപക്ഷികളുടെ ഒരു പ്രധാനപ്പെട്ട സഞ്ചാര പാതകൂടിയാണ്. ഇന്‍ഡസ് ഫ്‌ലൈവേ സോണ്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സൈബീരിയയില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വരെ ഇതു നീളുന്നു.
ഇതിലൂടെ സഞ്ചരിക്കുന്നവയില്‍ വംശനാശത്തിലെ വക്കിലെത്തിയ ദേശാടനപക്ഷികള്‍ വരെയുണ്ടെന്ന് മനസ്സിലാക്കുക. ഇവയെല്ലാം ആയിരക്കണക്കിന് മൈലുകള്‍ താണ്ടി സഞ്ചരിക്കുകയാണ്. എന്നാല്‍ പാകിസ്ഥാനിലെ ആകാശം അവര്‍ക്ക് മരണക്കെണിയാവുകയാണെന്നാണ് റിപ്പോര്‍ട്ട്
വായുമലിനീകരണം മൂലം വിഷപുക ശ്വസിച്ച് പക്ഷികള്‍ രോഗാതുരരാകുന്നു ചിലതെല്ലാം ചത്തുവീഴുന്നു. ഇതിനോടകം തന്നെ പാകിസ്ഥാന് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് കിട്ടി കഴിഞ്ഞതാണ്. എന്നാല്‍ വ്യക്തമായ സംവിധാനങ്ങള്‍ ഇല്ലാത്തത് മൂലം അതൊന്നും നടപ്പില്‍ വരുന്നുമില്ല.
കോവിഡ് വ്യാപനത്തിന് ശേഷമാണ് പാകിസ്ഥാനില്‍ അന്തരീക്ഷ മലിനീകരണ നിരക്ക് കൂടിയത്. പ്ലാസ്റ്റിക്കുകളും മറ്റ് വസ്തുക്കളും പൊതുവിടങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുകയും അതുവഴി വിഷവാതകങ്ങള്‍ പുറത്തുവരികയും ചെയ്തു. അത് ഒരു ഗ്രീന്‍ ഹൗസ് ഇഫക്ടിനും കാരണമായിട്ടുണ്ട്.
Discussion about this post