യുകെയിലെ 27 സംസ്ഥാനങ്ങളില്‍ നിന്ന് ലാക്‌റ്റൈഡ് മില്‍ക്ക് തിരിച്ചുവിളിച്ചു, ജീവന് വരെ ഭീഷണിയായേക്കാമെന്ന വിദഗ്‌ധോപദേശത്തെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും ഇത് പിന്‍വലിക്കുന്നത്. 27 സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത പാലാണ് തിരിച്ചുവിളിക്കുന്നത്. പാലില്‍ ബദാമിന്റെ അംശം അടങ്ങിയിരിക്കാം, എന്നാല്‍ അത് ലേബലില്‍ ലിസ്റ്റുചെയ്തിട്ടില്ല.
രണ്ട് ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങള്‍ – കണക്റ്റിക്കട്ട്, മെയ്ന്‍ ഇവിടങ്ങളില്‍ മുമ്പ് തന്നെ തിരിച്ചുവിളിക്കല്‍ ബാധിച്ചിരിക്കുന്നു, ബദാമിനോട് അലര്‍ജിയോ കഠിനമായ സംവേദനക്ഷമതയോ ഉള്ള ആളുകള്‍ ഈ ഉല്‍പ്പന്നങ്ങള്‍ കഴിച്ചാല്‍ ഗുരുതരമായ അല്ലെങ്കില്‍ ജീവന് ഭീഷണിയായ അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുണ്ട്,’ വിദഗ്ധര്‍ പറയുന്നു.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനിടെ യാദൃശ്ചികമായാണ് ലേബലില്‍ വരുത്തിയിരിക്കുന്ന ഈ പിഴവ് കണ്ടെത്തിയത്. എന്നാല്‍ നിലവില്‍ ഇതുവരെ ആര്‍ക്കും ഇതുമൂലം ന്തൈങ്കിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
അതേസമയം തിരിച്ചുവിളിച്ച ഇനങ്ങളില്‍ ഏതെങ്കിലും വാങ്ങിയ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം എവിടെയായിരുന്നാലും തിരികെ നല്‍കുകയും പൂര്‍ണ്ണമായ റീഫണ്ടോ എക്‌സ്‌ചേഞ്ചോ നല്‍കുകയോ ചെയ്യുമെന്നാണ് വിവരം. 51-4109 P2 കോഡ് ഉള്ള കണ്ടെയ്നറുകള്‍ക്ക് തിരിച്ചുവിളിക്കല്‍ ബാധകമാണെന്നും അറിയിപ്പുണ്ട്.
Discussion about this post