മെൽബൺ : ഓസ്ട്രേലിയയിൽ റേഡിയോ ആക്ടീവ് പദാർത്ഥം കാണാതായതിനെ തുടർന്ന് ആശങ്ക. ന്യൂമാനിൽ നിന്ന് പെർത്തിലേക്കുള്ള യാത്രാ മദ്ധ്യേ ആണ് 8×6 മില്ലിമീറ്റർ വരുന്ന പദാർത്ഥമാണ് കാണാതായത്. ഇതേ തുടർന്ന് വെസ്റ്റേൺ ഓസ്ട്രേലിയ ഫയർ ആൻഡ് എമെർജൻസി സർവീസസ് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
ഖനനത്തിന് ഉപയോഗിക്കുന്ന പദാർത്ഥമാണ് കാണാതായത്. ജനുവരി 10 ന് അറ്റകുറ്റപ്പണികൾക്കായി പെർത്തിലേക്ക് റോഡ് മാർഗമായിരുന്നു റേഡിയോ ആക്ടീവ് പദാർത്ഥം ഉൾപ്പെട്ട കണ്ടെയ്നർ യാത്രതിരിച്ചത്. ജനുവരി 16 ന് പെർത്തിലെത്തിയ സാധങ്ങൾ ഇറക്കി സുരക്ഷിതമായ കേന്ദ്രത്തിൽ സൂക്ഷിച്ചു.ജനുവരി 25 ന് പാക്കേജ് പൊട്ടിച്ച് പരിശോധന നടത്തിയപ്പോഴാണ് റേഡിയോ ആക്ടീവ് പദാർത്ഥം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഇത് കൊണ്ട് ആയുധങ്ങൾ നിർമ്മിക്കാനാകില്ലെങ്കിലും ഇതിൽ നിന്നുണ്ടാകുന്ന റേഡിയേഷൻ മനുഷ്യ ശരീരത്തെ കാര്യമായി ബാധിക്കുമെന്ന് എമെർജൻസി സർവീസ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയുടെ നിറമുള്ള ഇത്തരമൊരു സാധനം കണ്ണിൽ പെട്ടാൽ ഒരു കാരണവശാലും തൊടുകയോ അടുത്തു പോവുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.
Discussion about this post