ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ രാജ്യത്തെ ജിഎസ്ടി വരുമാനം റെക്കോഡ് നേട്ടത്തിൽ. ഒരു ലക്ഷത്തി എൺപത്തിയേഴായിരത്തി മുപ്പത്തിയഞ്ച് ലക്ഷം കോടി രൂപയാണ് ജിഎസ്ടി കളക്ഷനായി ലഭിച്ചത്. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായിട്ടാണ് രാജ്യത്തെ മൊത്തം ജിഎസ്ടി കളക്ഷൻ ഒരു മാസം 1.75 കോടിക്ക് മുകളിൽ ലഭിക്കുന്നത്.
റെക്കോർഡ് ജിഎസ്ടി കളക്ഷൻ നേടിയതിൽ പ്രധാനമന്ത്രിയും അഭിനന്ദനവുമായി രംഗത്തെത്തി. ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് വലിയ വാർത്തയാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുറഞ്ഞ നികുതി നിരക്കിലും ഇത്രയും തുക കളക്ട് ചെയ്യാൻ കഴിഞ്ഞത് ജിഎസ്ടി നടപ്പിലാക്കിയതിന്റെയും അതിന്റെ ഏകീകരണത്തിന്റെയും വിജയമാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിൽ 38,440 കോടി സെൻട്രൽ ജിഎസ്ടിയാണ്. 47412 കോടി സ്റ്റേറ്റ് ജിഎസ്ടിയും 89158 കോടി രൂപ ഐജിഎസ്ടിയായും ലഭിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ മാസം ലഭിച്ച ജിഎസ്ടി കളക്ഷനിലും 12 ശതമാനം അധികമാണ് ഇക്കുറി ലഭിച്ചത്. ഇക്കുറി ആഭ്യന്തര കൈമാറ്റങ്ങളിലൂടെ ലഭിച്ച വരുമാനത്തിലും 16 ശതമാനം വർദ്ധന രേഖപ്പെടുത്തുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. സേവന ഇറക്കുമതി ഉൾപ്പെടെയാണിത്.
3010 ലക്ഷം കോടി രൂപയാണ് കേരളത്തിൽ നിന്നും ഏപ്രിലിൽ ജിഎസ്ടി കളക്ഷൻ. കഴിഞ്ഞ വർഷം ഇത് 2689 ലക്ഷം കോടിയായിരുന്നു. മാർച്ച് മാസത്തിൽ 9 കോടിയുടെ ഇ വേ ബില്ലുകൾ ജനറേറ്റ് ചെയ്തതായും ഫെബ്രുവരിയിലെ 8.1 കോടിയുടെ ഇ വേ ബില്ലുകളെ ഇത് മറികടന്നതായും ധനമന്ത്രാലയം കണക്കുകൾ പുറത്തുവിട്ട് വ്യക്തമാക്കുന്നു.
ഇറക്കുമതി സാധനങ്ങളിൽ നിന്ന് 901 കോടി രൂപ നികുതിയായി ലഭിച്ചു. ഇതുൾപ്പെടെ നികുതിയിനത്തിൽ 12,025 കോടി രൂപയാണ് ലഭിച്ചത്. ഏപ്രിലിൽ ഏറ്റവുമധികം നികുതി കളക്ഷൻ നടന്നത് 20 നാണ്. 9.8 ലക്ഷം ട്രാൻസാക്ഷനുകളിൽ നിന്നായി 68,228 കോടി രൂപയാണ് അന്ന് ലഭിച്ചത്.
Discussion about this post