സൂര്യനില്‍ ഊര്‍ജ്ജം ഉദ്പാദിപ്പിക്കപ്പെടുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന പ്രവര്‍ത്തനവും ഭക്ഷ്യവസ്തുവായ മയോണൈസും തമ്മിലെന്താണ് ബന്ധം. ഇപ്പോഴിതാ കാലങ്ങളായി തങ്ങളെ വട്ടം ചുറ്റിച്ചുകൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും മയോണൈസ് ഒരു താക്കോലാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ന്യൂക്ലിയര്‍ ഫ്യൂഷനെ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും ഗവേഷണ രംഗത്തെ വന്‍ തടസ്സങ്ങള്‍ മറികടക്കുന്നതിനും മയോണൈസ് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ലീഹൈ യൂണിവേഴ്‌സിറ്റിയിലെ ആണവ ഗവേഷകനായ അരിന്ദം ബാനര്‍ജി പറയുന്നതിങ്ങനെ. മയോണൈസിന്റെ സ്വഭാവം നോക്കൂ. അത് സോളിഡ് ആണെന്ന് നമുക്ക് തോന്നും എന്നാല്‍ മര്‍ദ്ദം അനുഭവപ്പെട്ടാല്‍ ഒഴുകുകയും ചെയ്യും. മയോണൈസിന്റെ ഈ സ്വഭാവം ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പ്ലാസ്മ പ്രകടമാക്കുന്ന സ്വഭാവത്തിന് നല്ലൊരു മാതൃകയാണ്.
ഇത് കൂടുതല്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ രഹസ്യങ്ങളിലേക്കും പ്രപഞ്ചത്തിന്റെ പല നിഗൂഢതകളിലേക്കുമുള്ള വാതില്‍ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മികച്ച പ്രതികരണമാണ് ശാസ്ത്രലോകത്തുനിന്നും മയോണൈസ് പരീക്ഷണങ്ങള്‍ക്ക് ലഭിക്കുന്നത്. ഒരു ജാര്‍ മയോണൈസ് വലിയ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പര്യാപ്തമാണെന്നും അതുകൊണ്ട് ഒന്നിനെയും ചെറുതാി കാണരുതെന്നുമാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം.
Discussion about this post